ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കായിക പരിപാടിയിൽനിന്ന്
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ നേതൃത്വത്തില്‍ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ഇബ്നു അജയാന്‍ പ്രോജക്ടിന്റെയും ഐ.എസ്.സി അഫിലിയേറ്റഡ് സംഘടനകളുടെയും സഹകരണത്തോടെ ഏഷ്യന്‍ ടൗണില്‍ നടന്ന മത്സരത്തില്‍ പുരുഷ -വനിതാ ടീമുകളുടെ വടംവലി, ആം റെസ്ലിങ്, കോ-കോ തുടങ്ങിയ മത്സരയിനങ്ങള്‍ക്ക് പുറമെ സിലമ്പം, കരാട്ടെ, കളരിപ്പയറ്റ്, സുംബാ തുടങ്ങിയ കായിക വിനോദങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
സ്പോര്‍ട്സ് സ്റ്റാളുകളും ക്വിസ്, ഷൂട്ടിങ്, സൈക്ലിങ് തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിരുന്നു. മത്സര വിജയികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിങ് ഓഫിസറുമായ ഹരീഷ് പാണ്ഡെ ട്രോഫിയും മെഡലുകളും സമ്മാനിച്ചു. ഇ.പി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിതേന്ദു പാല് സ്വാഗതവും സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, ട്രഷറര്‍ ദീപക് ചുക്കാല, ജോയന്റ് സെക്രട്ടറി കവിതാ മഹേന്ദ്രന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സോമരാജ് സുബ്രഹ്മണ്യ, ചന്ദ്രശേഖര്‍ അങ്ങാടി, നിവേദിത മെഹ്ത അബ്ജുല്‍ അസീം, ഹംസ പി. കുനിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ്, ഐ.എസ്.സി അഡ്വൈസറി ചെയര്മാന് ഡോ. അബ്ദുസമദ്, അഡ്വൈസറി ബോര്‍ഡംഗം സുബ്രഹ്മണ്യ ഹെബ്ബഗെലു, മുന്‍ പ്രസിഡന്റ് നീലാം ഷുംഢെ, പി.എന്‍. ബാബു രാജന്, ദിപക് ഷെട്ടി, അബ്രഹാം കെ. ജോസഫ്, കെ.വി. ബോബന്, പ്രദീപ് പിള്ളൈ തുടങ്ങിയ വിവിധ അപക്സ് ബോഡി ഭാരവാഹികളും നേതാക്കളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.