മടപ്പള്ളി ഗവ. കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ജിമാഖ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: മടപ്പള്ളി ഗവ.കോളജ് പൂർവ വിദ്യാർഥികളുടെ ഖത്തറിലെ കൂട്ടായ്മയായ ജിമാഖ് ഔദ്യോഗികമായി ലോഞ്ച് ഇന്ന് ലോഞ്ച് ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റീകണക്ട് എന്ന പേരിൽ നടക്കുന്ന ലോഞ്ചിങ് പരിപാടി ഇന്ന് വൈകീട്ട് അൽ വക്റയിലെ ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മടപ്പള്ളി കോളജ് പൂർവ വിദ്യാർഥിയും വ്യാപാര -വ്യവസായ -സിനിമാ മേഖലകളിലെ നിറസാന്നിധ്യവുമായ ഡോ. ഗോകുലം ഗോപാലനെ ചടങ്ങിൽ ആദരിക്കും.
തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റുവാണ് മുഖ്യാതിഥി. കൂടാതെ, മടപ്പള്ളി കോളജിൽ നിന്നുള്ള ഖത്തർ പ്രവാസികളിൽ 40 വർഷം പൂർത്തിയാക്കിയവരെയും ആദരിക്കും. മടപ്പള്ളിയുമായി ബന്ധപ്പെട്ട രചനകളുമായി പ്രഗത്ഭരായ നിരവധി എഴുത്തുകാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തയാറാക്കിയ സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്യും.
പിന്നണി ഗായകരായ വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു വർദ്ധൻ, കൃതിക എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിന്റെ ഇശലുകളുമായി ഫാരിഷ ഹുസൈൻ, ഹാസ്യപ്രധാന പ്രകടനവുമായി മടപ്പള്ളി കോളജ് അലുമ്നി കൂടിയായ സുധൻ കൈവേലി എന്നിവർ വേദിയെ സംഗീതസാന്ദ്രമാക്കും. വാർത്തസമ്മേളനത്തിൽ ഡോ. ഗോകുലം ഗോപാലനൊപ്പം സംഘാടകസമിതി ചെയർമാൻ ആഷിഖ് അഹ്മദ്, ജനറൽ കൺവീനർ ശ്രീനാഥ് പറമ്പത്ത്, ജിമാഖ് പ്രസിഡന്റ് ഫൈസൽ കേളോത്ത്, ജനറൽ സെക്രട്ടറി സി.കെ. ബിജു, ട്രഷറർ നൗഷാദ്, കോൺകോഡ് സാരഥി ജുബീഷ്, റിഹാബ് മീഡിയ സി.ഇ.ഒ ഷാഫി പാറക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.