ദോഹ: ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നുഐജയിലെ ഐ.സി.സി ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് ടി.പി. അക്ബറിന്റെ അധ്യക്ഷതയിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും റേഡിയോ മലയാളം ഡയറക്ടറുമായ കെ.സി. അബ്ദുലത്തീഫ് ഉദ്ഘടനം ചെയ്തു. ഐ.എസ്.സി സെക്രട്ടറി ഹംസ യൂസുഫ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷമീർ മണ്ണറോട്ട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി കെ.കെ. ജൈസൽ, ജനറൽ സെക്രട്ടറിയായി ഷമീർ മണ്ണറോട്ട്, ട്രഷററായി ഷംവിൽ എളംകുഴി എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.കെ. ഷാജഹാൻ, ബി.കെ. ഫവാസ്, ഷബീർ അലി, ടി.കെ. ഖയ്യൂം എന്നിവരെയും സെക്രട്ടറിമാരായി പി.വി. റാഷിൽ, കെ.കെ. സിദ്ദീഖ്, പി.സി. ആഷിക്, ഫായിസ് എടപ്പട്ടി എന്നിവരെയും തിരഞ്ഞെടുത്തു.
വാഖിന്റെ നേതൃത്വത്തിൽ നാട്ടിൽ പ്രവൃത്തി പുരോഗമിക്കുന്ന ടവർ നിർമാണ കമ്മറ്റി വർക്കിങ് ചെയർമാനായി സിദ്ദീഖ് വട്ടപ്പാറയെയും ജനറൽ കൺവീനറായി ടി.പി. അക്ബറിനെയും തിരെഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി കെ. സുഹൈൽ, അഷ്റഫ് കാമശ്ശേരി, ദിൽഷാദ് മണ്ണറോട്ട്, സി.സി. അഹമ്മദ് കുട്ടി, ടി.പി. ജബ്ബാർ, ഫസൽ കൊന്നേങ്ങൽ, നിയാസ് കാവുങ്ങൽ, അബ്ദുൽ ബാസിത് ഫാറൂഖ്, സി. ലിനീഷ്, നൗഫൽ പൈങ്ങലപ്പുറത്ത്, നവാബ് ഹുസൈൻ, ഷബീർ വെട്ടത്തൂർ, ഫായിസ് എളംകുഴി എന്നിവരെയും തെരഞ്ഞെടുത്തു. ചടങ്ങിൽ ടവർ നിർമാണ പുരോഗതി സിദ്ദീഖ് വട്ടപ്പാറയും വാഖിന്റെ പുതിയ കാമ്പയിൻ വിശദാംശങ്ങൾ ഷബീർ അലിയും അവതരിപ്പിച്ചു. അബ്ദു കാളൂർ, ഷമീം, കെ.വി. ഔസ്, അഹമ്മദ് കുട്ടി, ബി.കെ. മുനീർ എന്നിവർ സംസാരിച്ചു. ടി.കെ. ഷാജഹാൻ സ്വാഗതവും ഷംവിൽ എളംകുഴി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.