ഖ​ത്ത​ർ മ​ല​യാ​ളീ​സ്, ആ​ർ​ട്സ് ആ​ൻ​ഡ് വെ​ൽ​ന​സ് സൊ​സൈ​റ്റി എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച വ്യാ​യാ​മ പ​രി​ശീ​ല​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ

ഫിറ്റ്നസ് പരിശീലനവും വടംവലി മത്സരവും

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ മ​ല​യാ​ളീ​സ്, ആ​ർ​ട്സ് ആ​ൻ​ഡ് വെ​ൽ​ന​സ് സൊ​സൈ​റ്റി എ​ന്നി​വ​ർ ചേ​ർ​ന്ന് വ്യാ​യാ​മ പ​രി​ശീ​ല​ന​വും, കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ചെ​യ​ർ​മാ​ൻ സ​തീ​ർ അ​ലി തി​രൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ, കോ​ഓ​ഡി​നേ​റ്റ​ർ അ​ക്കു അ​ക്ബ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് ഉ​ട​മ​യാ​യ ട്രെ​യി​ന​ർ ഷ​ഫീ​ഖ് മു​ഹ​മ്മ​ദ്, ജാ​സിം ഖ​ലീ​ഫ, ഷെ​റി​ൻ, സം​ഗീ​ത തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു.

ഏ​റോ​ബി​ക് ഡാ​ൻ​സ്, സും​ബാ, ഫി​റ്റ്ന​സ് ചാ​ല​ഞ്ചു​ക​ൾ, വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ​യും, തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ടും മും​ത​സാ പാ​ർ​ക്കി​ൽ വ്യാ​യാ​മ പ​രി​ശീ​ല​നം ഉ​ണ്ടാ​വു​മെ​ന്ന് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Fitness training and tug-of-war competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.