സി.​ഐ.​സി റ​യ്യാ​ൻ സോ​ൺ സ്പോ​ർ​ട്സ് മീ​റ്റി​ലെ ജേ​താ​ക്ക​ൾ ട്രോ​ഫി​ക​ളു​മാ​യി 

സി.​ഐ.​സി റ​യ്യാ​ൻ സോ​ൺ സ്പോ​ർ​ട്സ് മീ​റ്റ്: അ​ൽ വാ​ബ് ജേ​താ​ക്ക​ൾ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നേ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി (സി.​ഐ.​സി) റ​യ്യാ​ൻ സോ​ൺ ന​ട​ത്തി​യ റ​യ്യാ​ൻ സ്പോ​ർ​ട്സ് മീ​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി അ​ൽ വാ​ബ് യൂ​നി​റ്റ് ജേ​താ​ക്ക​ളാ​യി, അ​സീ​സി​യ ര​ണ്ടാം സ്ഥാ​ന​വും ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ സൗ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​വി​ധ വ്യ​ക്തി​ഗ​ത ചാ​ല​ഞ്ചു​ക​ളി​ൽ യ​ഥാ​ക്ര​മം ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​ർ: സ്റ്റെ​പ് ചാ​ല​ഞ്ച് -ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, സ​യ്യി​ദ് അ​ക്‌​ബ​ർ അ​ലി, ഷ​ജീ​ർ എം.​എ; പ്ലാ​ങ്ക് -കു​ഞ്ഞി​മു​ഹ​മ്മ​ദ് കെ.​എ​ച്ച്, നൗ​ഷാ​ദ് ഒ​ള​ക​ര, അ​ഷ്‌​റ​ഫ് ആ​യ​തു പ​റ​മ്പി​ൽ; സ്ക്രീ​ൻ ടൈം -​സു​ബു​ൽ, അ​ബ്ദു​ൽ റ​സാ​ഖ്, ഖ​ലീ​ൽ. ഷ​ട്ടി​ൽ ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ത്തി​ൽ ഷി​യാ​സ് കൊ​ട്ടാ​രം ഒ​ന്നാം സ്ഥാ​ന​വും, സാ​ഫി​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി, ബാ​ഡ്മി​ന്റ​ൺ ഡ​ബി​ൾ :ഷി​യാ​സ് -മി​ൻ​സു ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ അ​നീ​സു​ദ്ധീ​ൻ, അ​നീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ര​ണ്ടാ​മ​തെ​ത്തി. മി​ക​ച്ച കോ​ഓ​ഡി​നേ​റ്റ​റാ​യി അ​ൽ വാ​ബ് യൂ​നി​റ്റി​ലെ അ​ബ്ദു​ൽ ല​ത്തീ​ഫി​നെ തി​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​ക​ളും സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് റ​ഹീം ഓ​മ​ശ്ശേ​രി, സം​ഘ​ട​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​ഹൈ​ൽ ശാ​ന്ത​പു​രം, സോ​ണ​ൽ പ്ര​സി​ഡ​ന്റ് സു​ബു​ൽ അ​ബ്ദു​ൽ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി ബാ​സി​ത്, സം​ഘ​ട​നാ സെ​ക്ര​ട്ട​റി സാ​ഫി​ർ, അ​ബ്ദു​ൽ എ.​ടി. സ​ലാം, സി​ദ്ദി​ഖ് വേ​ങ്ങ​ര എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ക​ൺ​വീ​ന​ർ​മാ​രാ​യ ഇ.​കെ. ഫ​ഹ​ദ്, ഹാ​ഷിം, താ​ഹി​ർ, അ​നീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CIC Ryan Zone Sports Meet: Al Waab winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.