Posted On
date_range Updated On
date_range ശക്തമായ കാറ്റ്; കാലാവസ്ഥ വിഭാഗത്തിന്റെ സമുദ്ര മുന്നറിയിപ്പ്
ദോഹ: ഖത്തറിൽ ബുധനാഴ്ച മുതൽ വാരാന്ത്യം വരെ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കടൽ തിരമാലകൾ 3 -6 അടി വരെ ഉയരാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് ഒമ്പത് അടി വരെ ഉയർന്നേക്കാം. കൂടാതെ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ വിശദീകരിച്ചു. പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിൽ പൊതുജനങ്ങളും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.