ദോഹ: രാജ്യത്ത് ശനിയാഴ്ച പെയ്തത് കനത്ത മഴ. ഇടിമിന്നലിെൻറ അകമ്പടിയോടെയാണ് രാവിലെ മുതൽ ശക്തമായ മഴ പെയ്തത്. കനത്ത കാറ്റുമുണ്ടായിരുന്നു. മണിക്കൂറുകൾ മഴ തുടർന്നതോെട താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്നു. ചില റോഡുകളിലും വെള്ളം കയറി. ഏതാനും ടണലുകൾ അടച്ചതായി പബ്ലിക് വർക്ക്സ് അതോറിറ്റിയായ അശ്ഗാൽ വ്യക്തമാക്കി. വിദ്യാർഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ഖത്തർ ഫൗണ്ടേഷനും നിർദേശിച്ചു. ദൂരക്കാഴ്ചയിൽ കുറവുണ്ടായത് വാഹന ഗതാഗതത്തെയും ബാധിച്ചു. അതേസമയം, തിങ്കളാഴ്ച വരെ രാജ്യത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കിയിട്ടുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ തിങ്കളാഴ്ച വരെ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കടൽതീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണം. മഴ തുടരുന്ന സാഹചര്യത്തിൽ റോഡിൽ വാഹനങ്ങളുമായി ഇറങ്ങുേമ്പാൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വേഗത കുറക്കുകയും മുന്നിലുള്ള വാഹനവുമായി അകലം വർധിപ്പിക്കുകയും ചെയ്യും. റോഡ് തെന്നാനുള്ള സാഹചര്യവും പരിഗണിക്കണം.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും ഉണ്ടായതിെൻറ തുടർച്ചയെന്നോണം ശനിയാഴ്ച ഖത്തറിെൻറ ഭൂരിഭാഗം മേഖലകളിലും ശക്തമായ മഴ പെയ്യുകയായിരുന്നു. മഴ കനത്തതോടെ ദൂരക്കാഴ്ചയിൽ കുറവ് വരുകയും റോഡിൽ െവള്ളമാകുകയും ചെയ്തത് മൂലം ചെറുതായി ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മസില, സദ്ദ്, റയ്യാൻ, ഇമിഗ്രേഷൻ ഇൻറർസെക്ഷൻ, റയ്യാൻ േറാഡ് ടണൽസ്, ഉമർ ബിൻ ഖത്താബ് എന്നീ ടണലുകൾ മഴയെ തുടർന്ന് അടയ്ക്കുകയായിരുന്നു. താഴ്ന്ന ഭാഗങ്ങളിൽ കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നീക്കി. രാജ്യത്തിെൻറ വിവിധയിടങ്ങളിൽ നിന്നായി 31 ലക്ഷത്തിൽ അധികം ഗാലൻ മഴവെള്ളമാണ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജോയിൻറ് റെയിൻഫാൾ എമർജൻസി കമ്മിറ്റി നീക്കിയത്. അൽ റയ്യാൻ, ഉം സലാൽ, അൽ ദആയിൻ ഭാഗങ്ങളിൽ നിന്നാണ് വെള്ളം നീക്കിയത്. 230 തൊഴിലാളികളും 135 ടാങ്കറുകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ പങ്കാളികളായതായി ജോയിൻറ് റെയിൻഫാൾ എമർജൻസി കമ്മിറ്റി മേധാവി സഫർ മുബാറക്ക് അൽ ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.