സ്മാ​ർ​ട്ട് സി​റ്റി ദോ​ഹ എ​ക്‌​സ്‌​പോ വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ലി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ന്നാ​ഇ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സു​സ്ഥി​ര ന​ഗ​ര ചി​ന്ത​ക​ളു​മാ​യി സ്മാ​ർ​ട്ട് സി​റ്റി എ​ക്‌​സ്‌​പോ

ദോ​ഹ: സു​സ്ഥി​ര ന​ഗ​ര നി​ർ​മാ​ണ​ത്തി​ന്റെ​ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി സ്മാ​ർ​ട്ട് സി​റ്റി എ​ക്‌​സ്‌​പോ ദോ​ഹ​യു​ടെ മൂ​ന്നാം പ​തി​പ്പ് സ​മാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ വാ​ർ​ത്താ​വി​നി​മ​യ, ഐ.​ടി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച സ്മാ​ർ​ട്ട് സി​റ്റി ദോ​ഹ എ​ക്‌​സ്‌​പോ 2023 ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രി ഡോ. ​ഫാ​ലി​ഹ് ബി​ൻ നാ​സ​ർ ബി​ൻ അ​ഹ്മ​ദ് ബി​ൻ അ​ലി ആ​ൽ​ഥാ​നി, വാ​ർ​ത്താ വി​നി​മ​യ ഐ.​ടി മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ മ​ന്നാ​ഈ എ​ന്നി​വ​രും മ​റ്റു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ദോ​ഹ എ​ക്‌​സ്‌​പോ 2023ന്റെ ​ക​ൾ​ച​റ​ൽ സോ​ണി​ലെ കോ​ൺ​ഫ​റ​ൻ​സ് സെ​ന്റ​റി​ൽ ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​പാ​ടി ഖ​ത്ത​റി​ൽ നി​ന്നും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും സാ​ന്നി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. വൈ​വി​ധ്യ​മാ​ർ​ന്ന സെ​ഷ​നു​ക​ളും ച​ർ​ച്ച​ക​ളും കൊ​ണ്ട് ന​ഗ​ര ന​വീ​ക​ര​ണ അ​വ​സ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും സു​സ്ഥി​ര ന​ഗ​ര​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​യി സ്മാ​ർ​ട്ട് സി​റ്റി എ​ക്‌​സ്‌​പോ ദോ​ഹ മാ​റി.

ന​ഗ​ര ന​വീ​ക​ര​ണ​ത്തി​നും സു​സ്ഥി​ര ന​ഗ​ര വി​ക​സ​ന​ത്തി​നു​മു​ള്ള ഖ​ത്ത​റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് സ്മാ​ർ​ട്ട് സി​റ്റി എ​ക്‌​സ്‌​പോ ദോ​ഹ​യെ​ന്നും സ​മൂ​ഹ​ത്തി​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​വു​ള്ള ന​ഗ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും വി​വ​ര​ങ്ങ​ളു​ടെ​യും അ​പാ​ര​മാ​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​ക്‌​സ്‌​പോ ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ മ​ന്നാ​ഈ പ​റ​ഞ്ഞു.

സു​സ്ഥി​ര ന​ഗ​രാ​സൂ​ത്ര​ണം, ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സ്മാ​ർ​ട്ട് ഗ​താ​ഗ​ത പ​രി​ഹാ​ര​ങ്ങ​ൾ, പൗ​ര​ന്മാ​രു​ടെ ജീ​വി​ത​നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ്വാ​ധീ​നം തു​ട​ങ്ങി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ് വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ച​ർ​ച്ച ചെ​യ്ത​ത്.

ഹ്വാ​വേ ടെ​ക്‌​നോ​ള​ജീ​സ് മി​ഡി​ലീ​സ്റ്റ്, സെ​ൻ​ട്ര​ൽ ഏ​ഷ്യ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സ​ഫ്ദ​ർ ന​സീ​ർ, ഗൂ​ഗ്ൾ ക്ലൗ​ഡ് ഇ.​എം.​ഇ.​എ​യി​ലെ എ.​ഐ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് അ​ന​ലി​റ്റി​ക്‌​സ് ഡ​യ​റ​ക്ട​ർ അ​ലെ​സി​യോ ബ​ഗ്ന​രേ​സി തു​ട​ങ്ങി​യ പ്ര​മു​ഖ​രും വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. 

Tags:    
News Summary - Smart City Expo with Sustainable City Ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.