വി​​സ്​​​നി വിദ്യാഭ്യാസ ഫോ​​റ​​ത്തി​​ൽ ശൈ​​ഖ മൗ​​സ പ​​ങ്കെ​​ടു​​ത്തു

ദോ​​ഹ: ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ശൈ​​ഖ മൗ​​സ ബി​​ൻ​​ത് നാ​​സ​​ർ വി​​സ്​​​നി എ​​ജ്യു​​ക്കേ​​ഷ​​ൻ ഫോ​റ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ന്യൂ​​യോ​​ർ​​ക്കി​​ൽ ന​​ട​​ന്ന വി​​ദ്യാ​​ഭ്യാ​​സ ഫോ​​റ​​ത്തി​​ൽ ശൈ​​ഖ മൗ​​സ​​യെ കൂ​​ടാ​​തെ ഐ​​ക്യ​​രാ​ ഷ്ട്ര​​സ​​ഭ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​മീ​​ന മു​​ഹ​​മ്മ​​ദ്, അ​​മേ​​രി​​ക്ക​​യി​​ലെ ഖ​​ത്ത​​ർ സ്​​​ഥാ​​ന​​പ​​തി ശൈ​​ഖ് മി​​ശാ​​ൽ ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യി​​ലെ ഖ​​ത്ത​​ർ സ്​​​ഥി​​രം പ്ര​​തി​​നി​​ധി ശൈ​​ഖ ആ​​ലി​​യ ബി​​ൻ​​ത് അ​​ഹ്മ​​ദ് ബി​​ൻ സൈ​​ഫ് ആ​​ൽ​​ഥാ​​നി എ​​ന്നി​​വ​​രും ഉ​​ദ്ഘാ​​ട​​ന പ്ലീ​​ന​​റി സെ​​ഷ​​നി​​ൽ സം​​ബ​​ന്ധി​​ച്ചു.

ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ അം​​ഗ​​മാ​​യ വൈ​സ്(​​വേ​​ൾ​​ഡ് ഇ​​ന്ന​​വേ​​ഷ​​ൻ സ​​മ്മി​​റ്റ് ഫോ​​ർ എ​​ജ്യു​​ക്കേ​​ഷ​​ൻ) ആ​​ണ് ഫോ​​റം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
ഫോ​​റ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ വി​​ദ​​ഗ്ധ​​ർ സം​​ഘ​​ടി​​പ്പി​​ച്ച വി​​വി​​ധ ശി​​ൽ​​പ​​ശാ​​ല​​ക​​ളി​​ലും ലേ​ണിം​​ഗ് ലാ​​ബു​​ക​​ളി​​ലും ശൈ​​ഖ മൗ​​സ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. ‘ലേ​​ണിം​​ഗ് റെ​​വ​​ല്യൂ​​ഷ​​ൻ’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ന​​ട​​ന്ന വി​​ദ്യാ​​ഭ്യാ​​സ ഫോ​​റ​​ത്തി​​ൽ ലോ​​ക​​ത്തിെ​​ൻ​​റ വി​​വി​​ധ ഭാ​ ​ഗ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി വി​​ദ​​ഗ്​​ധ​രും ഗ​​വേ​​ഷ​​ക​​രും ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ളു​​മു​​ൾ​​പ്പെ​​ടെ 350ല​ധി​​കം പേ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags:    
News Summary - sidney-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.