ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപക ദിനാഘോഷത്തിൽ പ്രിൻസിപ്പൽ
റഫീഖ് റഹീം ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന പരിപാടികളുമായി ദേശീയ അധ്യാപക ദിനം ആഘോഷിച്ചു.
അറിവും വിജ്ഞാനവും പകരുന്ന അധ്യാപകരോടുള്ള ആദര സൂചകമായി സീനിയർ ക്ലാസുകളിലെ വിദ്യാർഥികൾ ജൂനിയർ ക്ലാസുകളിൽ അധ്യാപകരായെത്തി ക്ലാസുകളെടുത്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കലാ,സാംസ്കാരിക പരിപാടികളും അരങ്ങേറി. ചടങ്ങിന്റെ ഭാഗമായി സ്കൂളിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.