Posted On
date_range Updated On
date_range ഖത്തർ തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം
ദോഹ: ഖത്തർ തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം. ഖത്തറിന് വടക്ക് മദീനത്ത് അൽ-ഷമാലിൽ നിന്ന് 51 നോട്ടിക്കൽ മൈൽ (94 കിലോമീറ്റർ) അകലെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് നിരവധി തവണ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഉണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് അറിയിച്ചു.
ഹുർമുസ് ജലപാത ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ടാങ്കറിനുനേരെയാണ് ആക്രമണമുണ്ടായതെന്നും ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയേന്തിയ 'എസിർസ്' എന്ന കെമിക്കൽ -ഓയിൽ ടാങ്കറാണെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.