അ​ൽ ഖോ​ർ ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​ർ ‘ഓ​ൾ ഡേ, ​എ​വ​രി ഡേ’ ​സേ​വ​ന വി​പു​ലീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽനിന്ന് 

അ​ൽ ഖോ​ർ ന​സീം മെ​ഡി​ക്ക​ൽസെ​ന്റ​റി​ൽ സേ​വ​നം ഇ​നി എ​ല്ലാ​ദി​വ​സ​വും

അ​ൽ ഖോ​ർ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ശൃം​ഖ​ല​യാ​യ ന​സീം ഹെ​ൽ​ത്ത് കെ​യ​ർ, അ​ൽ ഖോ​ർ ശാ​ഖ​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ചു. സ്പെ​ഷ്യാ​ലി​റ്റി, സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി, സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ചി​കി​ത്സ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി "ഓ​ൾ ഡേ, ​എ​വ​രി ഡേ" ​എ​ന്ന പേ​രി​ൽ ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, ത​ട​സ്സ​മി​ല്ലാ​ത്ത ഉ​റ​പ്പാ​ക്കി​യാ​ണ് സേ​വ​നം വി​പു​ലീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ൽ ഖോ​ർ, അ​ൽ ത​ഖീ​റ, സീ​മൈ​സി​മ, റാ​സ് ല​ഫാ​ൻ, അ​ൽ ബൈ​ത്ത് സ്റ്റേ​ഡി​യം പ​രി​സ​ര​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മു​നി​സി​പ്പ​ൽ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ഹ​മ്മ​ദ് അ​ൽ സ​യീ​ദ്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗ​വും അ​ൽ ഖോ​ർ സ്പോ​ർ​ട്സ് ക്ല​ബ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ ഡോ. ​അ​ബ്ദു​ല്ല മു​ഖ​ല്ല​ദ് അ​ൽ മ​ർ​ഖി എ​ന്നി​വ​ർ ചേ​ർ​ന്ന് പു​തി​യ സേ​വ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ച​ട​ങ്ങി​ൽ ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ജി.​എം (ഓ​പ്പ​റേ​ഷ​ൻ​സ് & എ​ച്ച്.​ആ​ർ) ബാ​ബു ഷാ​ന​വാ​സ്, ജി.​എം (കോ​ർ​പ​റേ​റ്റ് റി​ലേ​ഷ​ൻ​സ്) ഡോ. ​മു​നീ​ർ അ​ലി ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി​ക​ൾ​ക്കും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കും. പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഡെ​ർ​മ​റ്റോ​ള​ജി, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ഡെ​ന്റ​ൽ, ഇ.​എ​ൻ.​ടി, ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, പ​ൾ​മ​ണോ​ള​ജി തു​ട​ങ്ങി​യ വി​പു​ല​മാ​യ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​ക​ൾ അ​ൽ ഖോ​ർ ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ല​ഭ്യ​മാ​ണ്. ലേ​സ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ആ​ന്റി ഏ​ജി​ങ് ചി​കി​ത്സ​ക​ൾ തു​ട​ങ്ങി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കോ​സ്മെ​റ്റി​ക് വെ​ൽ​ന​സ് സേ​വ​ന​ങ്ങ​ൾ​ക്കും അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.

അ​റ​ബ്, ഏ​ഷ്യ​ൻ ഉ​ൾ​പ്പ​ടെ വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ചി​കി​ത്സ​യും രോ​ഗീ പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കി പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യി മാ​റാ​നാ​ണ് അ​ൽ ഖോ​ർ ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​സീം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ് പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. അ​ൽ ഖോ​ർ പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ -പ​രി​ച​ര​ണ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ന​സീം സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Services at Al Khor Naseem Medical Center are now available every day.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.