ടീ ടൈമിന്റെ പുതിയ ബ്രാഞ്ച് അൽ സദ്ദിൽ ആരംഭിച്ചു

ദോഹ: പ്രമുഖ റെസ്റ്റാറന്റ് ശൃംഖലയായ ടീ ടൈം ഖത്തറിലെ 65ാമത് ബ്രാഞ്ച് ദോഹയിലെ സെന്‍ട്രല്‍ ഇന്‍ ഹോട്ടലിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള ടീ ടൈമിന്റെ 157ാമത് ശാഖ എന്ന നാഴികക്കല്ലും കമ്പനി സ്വന്തമാക്കി. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ അബദുല്‍ കരീമും സ്പോൺസർ ഡോ. മുഹമ്മദ് നാസർ അൽ ഖഹ്താനിയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സ്വദേശികളും വിദേശികളുമായി മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.

ഖത്തറില്‍ ആരംഭിച്ച ടീ ടൈം ഇന്ന് ജി.സി.സി രാജ്യങ്ങള്‍, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി ശക്തമായ സാന്നിധ്യം ഉറപ്പിച്ച ബ്രാന്‍ഡാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരമുള്ള ഉല്‍പന്നങ്ങളും മിതമായ വിലയും സൗഹൃദപരമായ സേവനവും നല്‍കുന്നതാണ് ടീ ടൈമിന്റെ പ്രത്യേകത. പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചതോടെ അൽ സദ്ദ് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ടീ ടൈമിന്റെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - Tea Time has opened a new branch in Al Sadd.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.