പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
ചർച്ചാ സദസ്സ് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ആഗോളതലത്തിലും ഗൾഫ് മേഖലയിലുമുണ്ടായ മാറ്റങ്ങൾ പ്രവാസികളിൽ സൃഷ്ടിക്കുന്ന അസ്ഥിരതക്ക് അടിയന്തര പരിഹാരം കാണണമെന്ന് മലപ്പുറം ജില്ലയിലെ വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. പുതുയുഗ കേരളം -പ്രവാസികൾക്കും പറയാനുണ്ട്, ജനകീയ പ്രവാസി അവകാശ രേഖ തയാറാക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സദസ്സിലാണ് നേതാക്കൾ ആവശ്യമുന്നയിച്ചത്.
ചർച്ചാ സദസ്സ് പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീൻ അന്നാര ചർച്ച നിയന്ത്രിച്ചു. ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ അക്ബർ വെങ്ങശ്ശേരി (കെ.എം.സി.സി), ആഷിഖ് (ഇൻകാസ്), സിദ്ദീഖ് വാഴക്കാട് (ഡോം ഖത്തർ), സിദ്ദീഖ് ചെറുവള്ളൂർ (പ്രവാസി മലയാളി അസോസിയേഷൻ), അലി ഹസൻ (മജെസ്റ്റിക് ഖത്തർ), സമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), സൈനുദ്ദീൻ (സി.കെ.എം), സി. സജീർ (പൊന്നാനി വെൽഫെയർ അസോസിയേഷൻ), സാബിക് അബ്ദുല്ല (ക്യു ടീം), അനീസ് കൊടിഞ്ഞി (കൊടിഞ്ഞി പ്രവാസി അസോസിയേഷൻ) എന്നിവർ സംസാരിച്ചു.
അബ്ദുൽ ജബ്ബാർ സ്വാഗതവും വി.കെ. ഷമീർ നന്ദിയും പറഞ്ഞു. ജില്ലാക്കമ്മറ്റിയംഗങ്ങളായ അസ്ഹർ അലി, വി.കെ. ഷാനവാസ്, ശാക്കിർ, സുബുഹാൻ മൂസ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.