ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ മു​ന്നേ​റ്റം; എ​ച്ച്.​എം.​സി ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​വീ​ക​ര​ണം

ദോ​ഹ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ൻ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​വു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ കു​തി​പ്പ്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും സ്മാ​ർ​ട്ട് ഹെ​ൽ​ത്ത് സം​വി​ധാ​ന​ങ്ങ​ളും ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ (എ​ച്ച്.​എം.​സി) ല​ബോ​റ​ട്ട​റി രോ​ഗ​നി​ർ​ണ​യ -ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളി​ൽ വ​ലി​യ ന​വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

എ​ച്ച്.​എം.​സി ലാ​ബു​ക​ളി​ൽ പ്ര​തി​വ​ർ​ഷം ര​ണ്ട് കോ​ടി​യി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്നു​ണ്ടെ​ന്ന് ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ ആ​ൻ​ഡ് പ​ത്തോ​ള​ജി ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​ഐ​നാ​സ് അ​ൽ കു​വാ​രി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി​ക്ക് (ക്യു.​എ​ൻ.​എ) ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ നാ​ഷ​ണ​ൽ വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം. ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത​തി​ലൂ​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ പൂ​ർ​ണ്ണ സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ഉ​ട​ന​ടി രോ​ഗി​ക​ളു​ടെ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡു​ക​ളി​ലേ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് ഡോ​ക്ട​ർ​മാ​ർ​ക്ക് വേ​ഗ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​നും സ​ഹാ​യി​ക്കു​ന്നു. ഇ​ത് രോ​ഗ​നി​ർ​ണ്ണ​യ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും.

ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്റെ പ്ര​ധാ​ന ഘ​ട​ക​മാ​യ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി, മി​ക​ച്ച പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു. എ​ച്ച്.​എം.​സി ല​ബോ​റ​ട്ട​റി​ക​ളി​ൽ പ്ര​തി​വ​ർ​ഷം ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ, 1,53,000 ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പാ​ര​മ്പ​ര്യ രോ​ഗ​ങ്ങ​ൾ, ബ്ല​ഡ് കാ​ൻ​സ​ർ, ലിം​ഫ് നോ​ഡു​ക​ളി​ലെ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ളും വി​വാ​ഹ​പൂ​ർ​വ -ന​വ​ജാ​ത ശി​ശു പ​രി​ശോ​ധ​ന​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഖ​ത്ത​റി​ൽ ആ​ദ്യ​മാ​യി എ​ച്ച്.​എം.​സി സ്വ​ന്ത​മാ​യി 'ക്ലി​നി​ക്ക​ൽ ഹോ​ൾ എ​ക്സോം സീ​ക്വ​ൻ​സി​ങ്' സേ​വ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഫാ​ർ​മ​കോ​ജെ​നോ​മി​ക്സ്, ത്രോം​ബോ​ഫീ​ലി​യ പ​രി​ശോ​ധ​ന​ക​ളും ആ​രം​ഭി​ച്ച​തോ​ടെ ഓ​രോ രോ​ഗി​ക്കും അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും.

ശ​ക്ത​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ര​ക്തദാനത്തിൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച​താ​യി ഡോ. ​ഐ​നാ​സ് അ​ൽ കു​വാ​രി പ​ങ്കുവെ​ച്ചു. എ​ച്ച്.​എം.​സി​യു​ടെ 11 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​പൂ​ർ​വ ര​ക്ത​ഗ്രൂ​പ്പു​ക​ൾ 'ക്ര​യോ​പ്രി​സ​ർ​വേ​ഷ​ൻ' സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ദീർഘകാലം സൂ​ക്ഷി​ച്ചു​വെ​ക്കാ​നു​ള്ള സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ട്.

ഖ​ത്ത​റി​ലെ ഏ​ക ഹി​സ്റ്റോ​കോം​പാ​റ്റി​ബി​ലി​റ്റി ല​ബോ​റ​ട്ട​റി വ​ഴി വൃ​ക്ക, മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യു​ള്ള സ്റ്റെം ​സെ​ൽ അ​ധി​ഷ്ഠി​ത മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 19 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി.

അ​നാ​ട്ട​മി​ക്ക​ൽ പ​തോ​ള​ജി ല​ബോ​റ​ട്ട​റി​യി​ൽ പ്ര​തി​വ​ർ​ഷം 60,000-ത്തി​ല​ധി​കം ടി​ഷ്യു സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 13 ശ​ത​മാ​ന​ത്തോ​ളം കേ​സു​ക​ൾ കാ​ൻ​സ​ർ അ​ല്ലെ​ങ്കി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളോ ഉ​ള്ള​വ​യാ​ണ്. അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​ന​ക​ൾ വ​ഴി കാ​ൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് ചി​കി​ത്സ എ​ളു​പ്പ​മാ​ക്കു​ന്നു. ഹൃ​ദ്രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ലി​പ്പോ​പ്രോ​ട്ടീ​ൻ(​എ) പ​രി​ശോ​ധ​ന, ഗ​ർ​ഭ​കാ​ല​ത്തെ പ്രീ-​എ​ക്ലാം​പ്സി​യ പ​രി​ശോ​ധ​ന, ശ്വാ​സ​കോ​ശ വൈ​റ​സു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള നൂ​ത​ന പി.​സി.​ആ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തി.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ഖ​ത്ത​ർ വ​ലി​യ നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് പ​തോ​ള​ജി​സ്റ്റ്സ് ഫെ​ലോ​ഷി​പ്പ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അം​ഗീ​കൃ​ത കേ​ന്ദ്ര​മാ​യി എ​ച്ച്.​എം.​സി മാ​റി​യെ​ന്നും, ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യു​ള്ള അ​ക്കാ​ദ​മി​ക് സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യെ​ന്നും ഡോ. ​ഐ​നാ​സ് അ​ൽ കു​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ങ്കേ​തി​ക​വി​ദ്യ, ശാ​സ്ത്രീ​യ ഗ​വേ​ഷ​ണം, വി​ദ​ഗ്ദ്ധ​രാ​യ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​യു​ടെ മോ​ൽ​നോ​ട്ട​ത്തി​ൽ ഖ​ത്ത​റി​ലെ രോ​ഗീ​സു​ര​ക്ഷ​യും ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​യി മാ​റു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Digital advancement in healthcare; HMC laboratories to be renovated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.