ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ- ദി ​നാ​ർ​ക്കോ ഹ​ണ്ട് ക്യാ​മ്പ​യി​ന് ഐ​ക്യ​ദാ​ർ​ഢ്യവുമായി ഇ​ൻ​കാ​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

'ഓപ്പറേഷൻ തൂഫാൻ': ഐക്യദാർഢ്യവുമായി ഇൻകാസ് ഖത്തർ അലപ്പുഴ ജില്ലാ കമ്മിറ്റി

ദോ​ഹ: ല​ഹ​രി​ക്കെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ– ദി ​നാ​ർ​ക്കോ ഹ​ണ്ട് ക്യാ​മ്പ​യി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സം​ഗ​മം ന​ട​ത്തി. സം​ഗ​മം കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് എ.​എ. ഷു​ക്കൂ​ർ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും, യു​വ​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ പി​ടി​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് നി​ഷാ​ദ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഓ​ൺ​ലൈ​ൻ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​രി​പാ​ടി​യെ അ​ഭി​ന​ന്ദി​ച്ചു.

പാ​ലാ ഡി​വൈ.​എ​സ്.​പി സ​ദ​ൻ കു​ട്ട​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ്ര​സാ​ദ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ജോ​യ​ൽ മാ​ത്യു, ഡോ. ​അ​ൻ​വ​ർ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​എം. ഹാ​ഷി​ർ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് വ​ട​ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ശ​സ്ത ഗാ​യി​ക എ​സ്. ജാ​ന​കി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് സ്വാ​ഗ​ത​വും ജി​ല്ലാ ചീ​ഫ് പേ​ട്ര​ൺ ചാ​ൾ​സ് ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ബി.​എം. ഫാ​സി​ൽ, ബി.​എം ഹാ​ഷിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Operation Toofan': Incas Qatar Alappuzha District Committee in solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.