മദീന ഖലീഫ സൗത്തിൽ മർസ ഹൈപ്പർ മാർക്കറ്റ് ആറാമത് ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടർമാരായ അഷറഫ് കണ്ടോത്ത്, ജാഫർ കണ്ടോത്ത് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ റീട്ടെയിൽ രംഗത്ത് വളർച്ചയുടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മർസ ഹൈപ്പർ മാർക്കറ്റ് മദീന ഖലീഫ സൗത്തിൽ ആറാമത് ഔട്ട്ലെറ്റിന് തുടക്കമായി. വിപുലമായ സൗകര്യങ്ങളും വിശാലമായ ഷോപ്പിംഗ് അനുഭവവും ഉപഭോക്താക്കൾക്ക് ഒരുക്കുന്ന പുതിയ ഹൈപ്പർ മാർക്കറ്റ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മർസ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർമാരായ അഷറഫ് കണ്ടോത്ത്, ജാഫർ കണ്ടോത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങ് സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ചടങ്ങിൽ മർസ ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, മർസ ഹൈപ്പർ മാർക്കറ്റ് ബയിംഗ് മാനേജർ നിസാർ കാപ്പിക്കണ്ടി, ഖത്തറിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ ഷാഫി ആദ്യ വിൽപന ജാഫർ കണ്ടോത്തിന്റെ മകൾക്ക് നൽകി നിർവഹിച്ചു.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ലക്ഷ്യമിട്ട് വിശാലമായ പാർക്കിങ് സൗകര്യത്തോടെയും ആധുനിക സംവിധാനങ്ങളോടെയുമാണ് പുതിയ ഔട്ട്ലെറ്റ് സജ്ജീകരിച്ചിരിക്കുന്നത്. കുടുംബങ്ങൾക്കും വ്യക്തിഗത ഉപഭോക്താക്കൾക്കും ഒരുപോലെ സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഹൈപ്പർ മാർക്കറ്റിൽ മികച്ച സേവനവും ഗുണമേന്മയുള്ള ഉൽപന്നങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുകയാണ് മർസയുടെ ലക്ഷ്യം.
വസ്ത്രങ്ങൾ, പുതിയ പഴങ്ങളും പച്ചക്കറികളും, ഗ്രോസറി ഉൽപന്നങ്ങൾ, ഫ്രോസൺ ഫുഡ്, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ദൈനംദിന ആവശ്യവസ്തുക്കൾ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായ വൈവിധ്യമാർന്ന ഉൽപന്ന വിഭാഗങ്ങൾ പുതിയ ഔട്ട് ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. മത്സരാധിഷ്ഠിതമായ വിലയും മികച്ച നിലവാരവുമാണ് മർസ ഹൈപ്പർ മാർക്കറ്റിന്റെ പ്രധാന പ്രത്യേകതയെന്ന് അധികൃതർ വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ വമ്പൻ ഓഫറുകളും പ്രത്യേക പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കൊണ്ടിരിക്കുന്ന മർസ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ശാഖ, മദീന ഖലീഫ സൗത്ത് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സമ്പൂർണവുമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടന ഓഫറുകൾ പ്രയോജനപ്പെടുത്താൻ ആദ്യ ദിവസങ്ങളിൽ തന്നെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.