ടി.​സി.​എ​ല്ലി​ന്റെ ഫ്ലാ​ഗ്ഷി​പ്പ് X11L ഇ​നി ഖ​ത്ത​റി​ൽ; വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി 2026 മി​നി എ​ൽ​ഇ​ഡി ടി​വി​ക​ൾ പു​റ​ത്തി​റ​ക്കി മ​ന്നാ​യ് ഹോം

​ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹോം ​അ​പ്ല​യ​ൻ​സ​സ് ബ്രാ​ൻ​ഡാ​യ മ​ന്നാ​യ് ഹോം ​ആ​ഗോ​ള ടി​വി ബ്രാ​ൻ​ഡാ​യ ടി​സി​എ​ല്ലു​മാ​യി പ​ങ്കാ​ളി​ത്ത​വു​മാ​യി 2026-ലെ ​ടി.​സി.​എ​ൽ എ​സ്.​ക്യു.​ഡി -മി​നി എ​ൽ.​ഇ.​ഡി ടി​വി ശ്രേ​ണി ഔ​ദ്യോ​ഗി​ക​മാ​യി ഖ​ത്ത​ർ വി​പ​ണി​യി​ൽ പു​റ​ത്തി​റ​ക്കി. പ്രീ​മി​യം മോ​ഡ​ലു​ക​ളാ​യ സി​ ​സെ​വ​ൻ എ​ൽ, സി ​എ​യ്റ്റ് എ​ൽ എ​ന്നി​വ​ക്കൊ​പ്പം ഈ ​ശ്രേ​ണി​യി​ലെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക ഫ്ലാ​ഗ്ഷി​പ്പ് മോ​ഡ​ലാ​യ X11Lഉം ​ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഡി​സ്‌​പ്ലേ രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ ഇ​ന്ന​വേ​ഷ​നു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​ടി​വി​ക​ൾ. മി​ക​ച്ച ബ്രൈ​റ്റ്‌​ന​സ്, സി​നി​മാ​റ്റി​ക് ക​ള​ർ പ്രി​സി​ഷ​ൻ, അ​ഡ്വാ​ൻ​സ്ഡ് ഹാ​ലോ ക​ൺ​ട്രോ​ൾ എ​ന്നി​വ​ക്കൊ​പ്പം ലോ​ക​പ്ര​ശ​സ്ത ബ്രാ​ൻ​ഡാ​യ ബാം​ഗ് ആ​ൻ​ഡ് ഒ​ലൂ​ഫ്സെ​ൻ ഒ​രു​ക്കു​ന്ന ഇ​മ്മേ​ഴ്‌​സീ​വ് ഓ​ഡി​യോ അ​നു​ഭ​വം ഈ ​പു​തി​യ ടി​വി​ക​ൾ ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

മ​ന്നാ​യ് കോ​ർ​പ​റേ​ഷ​ന്റെ​യും ടി​സി​എ​ൽ മി​ഡി​ൽ ഈ​സ്റ്റി​ന്റെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, ബി​സി​ന​സ് പ​ങ്കാ​ളി​ക​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത വി​പു​ല​മാ​യ ച​ട​ങ്ങി​ലാ​ണ് പു​ത്ത​ൻ ടി​വി ശ്രേ​ണി പു​റ​ത്തി​റ​ക്കി​യ​ത്. മ​ന്നാ​യ് കോ​ർ​പ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് മ​ന്നാ​യ്, സി.​എ​ഫ്.​ഒ സ​ന്തോ​ഷ് കൃ​ഷ്ണ​മൂ​ർ​ത്തി, എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​മാ​ദ് സാ​യി​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ടി​സി​എ​ൽ മി​ഡി​ൽ ഈ​സ്റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ മി​സ്റ്റ​ർ വി​ക് ഷെ​ൻ, ടീ​മം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ മി​നി എ​ൽ​ഇ​ഡി, അ​ൾ​ട്രാ ലാ​ർ​ജ് സ്ക്രീ​ൻ ടി​വി ബ്രാ​ൻ​ഡ് എ​ന്ന നി​ല​യി​ലു​ള്ള ടി​സി​എ​ല്ലി​ന്റെ ആ​ഗോ​ള സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്ന് ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ടി​സി​എ​ൽ മി​ഡി​ൽ ഈ​സ്റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ മി​സ്റ്റ​ർ വി​ക് ഷെ​ൻ വ്യ​ക്ത​മാ​ക്കി. മ​ന്നാ​യ് ഹോ​മു​മാ​യു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം വ​ഴി ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നും മി​ക​ച്ച വി​ല​പ​നാ​ന​ന്ത​ര സേ​വ​നം ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ടി​സി​എ​ല്ലി​ന്റെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക​മാ​യ ഡി​സ്‌​പ്ലേ സാ​ങ്കേ​തി​ക​വി​ദ്യ ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​ന്നാ​യ് ഹോം ​ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ത്തി​ക് ബ​ച്ച ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. ഖ​ത്ത​റി​ലു​ട​നീ​ളം വ​ലി​യ സ്‌​ക്രീ​നു​ള്ള പ്രീ​മി​യം ടെ​ലി​വി​ഷ​നു​ക​ൾ​ക്ക് ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ചു​വ​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​ലോ​ഞ്ച് ന​ട​ക്കു​ന്ന​ത്.

മി​ക​ച്ച കാ​യി​ക മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നും, ഹൈ-​പെ​ർ​ഫോ​മ​ൻ​സ് ഗെ​യി​മിം​ഗി​നും, സ്മാ​ർ​ട്ട് ഹോം ​ക​ണ​ക്റ്റി​വി​റ്റി​ക്കും അ​നു​യോ​ജ്യ​മാ​യ വ​ലി​യ ഡി​സ്‌​പ്ലേ​ക​ളാ​ണ് ഇ​ന്ന​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പു​തി​യ ടി​സി​എ​ൽ സി7​എ​ൽ (C7L), സി8​എ​ൽ (C8L), ഫ്ലാ​ഗ്ഷി​പ്പ് മോ​ഡ​ലാ​യ എ​ക്സ്11​എ​ൽ (X11L) എ​ന്നി​വ ഇ​പ്പോ​ൾ ഖ​ത്ത​റി​ലു​ട​നീ​ള​മു​ള്ള മ​ന്നാ​യ് ഹോം ​ഫ്ലാ​ഗ്ഷി​പ്പ് ഷോ​റൂ​മു​ക​ളി​ൽ (സി-​റിം​ഗ് റോ​ഡ്, ഇ​സ്ദാ​ൻ മാ​ൾ അ​ൽ വ​ക്ര ഉ​ൾ​പ്പെ​ടെ) ല​ഭ്യ​മാ​ണ്. കൂ​ടാ​തെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും, റീ​ട്ടെ​യ്ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും, ഇ-​കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഇ​വ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ന്നാ​യ് ഹോ​മി​ന്റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വ​ഴി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​പു​തി​യ ടി​വി​ക​ൾ ഓ​ർ​ഡ​ർ ചെ​യ്യാ​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - TCL's flagship X11L now in Qatar; Mannai Home launches 2026 Mini LED TV series with revolutionary changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.