ഖത്തർ പ്രധാനമന്ത്രിയും ലിബിയൻ പ്രധാനമന്ത്രിയും
കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ലിബിയൻ ഗവൺമെന്റ് ഓഫ് നാഷണൽ യൂണിറ്റി പ്രധാനമന്ത്രി അബ്ദുൾ ഹമീദ് മുഹമ്മദ് ദബീബയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടാതെ, പ്രാദേശികമായി നടക്കുന്ന പുതിയ സംഭവവികാസങ്ങളും ഇരുവരും വിലയിരുത്തി. ലിബിയയുടെ ഐക്യത്തിനും അവിടുത്തെ ജനങ്ങളുടെ സ്ഥിരതയ്ക്കും വികസനത്തിനുമുള്ള അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഖത്തർ നൽകുന്ന ഉറച്ച പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. ലിബിയയിലെ രാഷ്ട്രീയ പ്രക്രിയകൾക്കും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും, ലിബിയയുടെ പരമാധികാരം സംരക്ഷിക്കുന്ന സമാധാനപരമായ എല്ലാ പരിഹാരമാർഗങ്ങൾക്കും ഖത്തർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.