ആ​യ​ത്തു​ല്ല ആ​ലി ഖാം​ന​ഈ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ

പ​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘം

ഇ​റാ​ൻ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല ആ​ലി ഖാം​ന​ഈ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ഖ​ത്ത​ർ

ദോ​ഹ: തെ​ഹ്‌​റാ​നി​ൽ ന​ട​ന്ന ഇ​റാ​ൻ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല ആ​ലി ഖാം​ന​ഈ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം. ഖ​ത്ത​ർ ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നി​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ, ഖ​ത്ത​ർ ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​നു​ശോ​ച​നം ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ, മു​തി​ർ​ന്ന ഇ​റാ​നി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ന്ത​രി​ച്ച നേ​താ​വി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ അ​ൽ ഗാ​നിം നേ​രി​ൽ അ​റി​യി​ച്ചു. ഈ ​വേ​ർ​പാ​ടി​ൽ ഇ​റാ​നോ​ടും അ​വി​ട​ത്തെ ജ​ന​ങ്ങ​ളോ​ടും ഖ​ത്ത​ർ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ​റ​ഹ്മാ​ൻ ബി​ൻ യൂ​സ​ഫ് അ​ൽ ഖു​ലൈ​ഫി, മു​ഹ​മ്മ​ദ് ബി​ൻ യൂ​സ​ഫ് അ​ൽ മ​ന, നാ​സ​ർ ബി​ൻ സ​ൽ​മി​ൻ അ​ൽ സു​വൈ​ദി, യൂ​സ​ഫ് ബി​ൻ അ​ലി അ​ൽ ഖാ​ത​ർ, ഇ​റാ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ സാ​ദ് അ​ബ്ദു​ല്ല സാ​ദ് അ​ൽ മ​ഹ്മൂ​ദ് അ​ൽ ഷെ​രീ​ഫ് എ​ന്നി​വ​രും പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Qatar participates in the funeral ceremony of former Iranian Supreme Leader Ayatollah Ali Khamenei

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.