ദോഹ: 2024-25 സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷകളുടെ രണ്ടാം റൗണ്ട് ഫലങ്ങൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാശിദ് ബിൻ മുഹമ്മദ് അൽ ഖാതിർ അംഗീകാരം നൽകി. സയന്റിഫിക് ട്രാക്ക് (ഡേടൈം) 46.53 ശതമാനവും മുതിർന്നവർക്കുള്ള വിദ്യാഭ്യാസ (സയന്റിഫിക് ട്രാക്ക്) 14.81 ശതമാനവും ആർട്സ് ആൻഡ് ഹുമാനിറ്റീസ് ട്രാക്ക് (ഡേടൈം) 46.84 ശതമാനവും മുതിർന്നവർക്കുള്ള വിദ്യാഭ്യാസ (ആർട്സ് ആൻഡ് ഹുമാനിറ്റീസ് ട്രാക്ക്) 44.54 ശതമാനവും വിജയ ശതമാനംനേടി.
ടെക്നോളജിക്കൽ ട്രാക്കിൽ 43.88 ശതമാനമാണ് വിജയം. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിപ്പറേറ്ററി ആൻഡ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് എന്നിവ രണ്ടും 100 ശതമാനം വിജയം കൈവരിച്ചു. ഖത്തർ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഡേ ട്രാക്കിൽ 46.34 ശതമാനമാണ് വിജയം രേഖപ്പെടുത്തിയത്. പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ മൂല്യനിർണയ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല അൽ ഹർഖാൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.