ദോഹ: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബാക്ക് ടു സ്കൂൾ കാമ്പയി ന് പിന്തുണയുമായി ദോഹ ഫെസ്റ്റിവൽ സിറ്റി. ഖത്തർ ചാരിറ്റിയുമായി സഹ കരിച്ചാണ് ദോഹ ഫെസ്റ്റിവൽ സിറ്റിയുടെ സാമൂഹിക സേവന സംരംഭം ആരംഭിച ്ചിരിക്കുന്നത്.
കാമ്പയിെൻറ ഭാഗമായി ദോഹ ഫെസ്റ്റിവൽ സിറ്റിയിലേക്ക് ഷോപ്പിങ്ങിനെത്തുന്നവർ സ്കൂൾ പഠനോപകരണങ്ങൾ അടങ്ങിയ വലിയ കിറ്റ് സംഭാവനചെയ്യാൻ മുന്നോട്ടുവരണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. ഫെസ്റ്റിവൽ സിറ്റിയിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള മോണോപ്രിക്സ് സ്റ്റോറിന് എതിർവശത്തായാണ് കൗണ്ടർ സ്ഥാപിച്ചിരിക്കുന്നത്.
ആഗസ്റ്റ് 22 മുതൽ 30 വരെയാണ് പരിപാടി. സംഭാവന നൽകിക്കഴിഞ്ഞാൽ 50 റിയാലിെൻറ വൗച്ചർ ലഭിക്കും. ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ സ്റ്റോറുകളിലാണ് ഇത് ഉപയോഗിക്കേണ്ടത്. ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ രജിസ്റ്റർ ചെയ്യാനും സംഭാവന ചെയ്യാനും കാമ്പയിനിൽ പങ്കെടുക്കുന്ന സ്റ്റോറുകളിലൊന്നിൽനിന്ന് ഗിഫ്റ്റ് കാർഡുകൾ കൈപ്പറ്റാനും ഇത് പ്രയോജനപ്പെടുത്താം.
സലാം കിഡോ, കിപ്ലിങ്, ഡൈസോ, അബെർകോംബീ ആൻഡ് ഫിച്ച്, ഹോളിസ്റ്റർ, സെൻറർപോയിൻറ്, ഹാർവറി നികോൾസ്, ഫനാക്, മാർക്സ് ആൻഡ് സ്പെൻസർ തുടങ്ങിയ സ്റ്റോറുകളാണ് ഇതിൽ പങ്കെടുക്കുന്നത്. ബാക്ക് ടു സ്കൂൾ കാമ്പയിൻ ആരംഭിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും അകമഴിഞ്ഞ സഹകരണം നൽകിയ ഖത്തർ ചാരിറ്റിക്ക് നന്ദി അറിയിക്കുന്നതായും ഡി.എഫ്.സി ജനറൽ മാനേജർ റോബർട്ട് ഹാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.