ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ സു​ഊ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സൗദി മന്ത്രി

ദോഹ: സൗദി അറേബ്യ സഹമന്ത്രിയും മന്ത്രിസഭ കൗൺസിൽ അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് ആൽ സുഊദുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും അവ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ, പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും പങ്കുവെച്ചു.

കൂടിക്കാഴ്ചയുടെ തുടക്കത്തിൽ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് എന്നിവരുടെ ആശംസകൾ അമീറിനെ അറിയിച്ചു. തുടർന്ന് ഖത്തർ അമീർ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനും തന്റെ ആശംസകൾ അറിയിച്ചു.അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ  തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ടായിരുന്നു.  

Tags:    
News Summary - Saudi minister meets Qatari Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.