സ​പ്തോ​ത്സ​വം-23 ലോ​ഗോ പ്ര​കാ​ശ​നം കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​ർ നി​ർ​വ​ഹി​ക്കു​ന്നു

‘സപ്‌തോത്സവം 23’ ലോഗോ പ്രകാശനം നിർവഹിച്ചു

ദോഹ: കെ.എം.സി.സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്തോത്സവം-23 പരിപാടിയുടെ ലോഗോ പ്രകാശനം കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ നിർവഹിച്ചു.

രണ്ടുമാസത്തോളം നീളുന്ന പരിപാടിയിൽ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, വടംവലി, കുടുംബ സംഗമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും. പരിപാടിയുടെ സമാപനത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

ലോഗോ പ്രകാശനച്ചടങ്ങിൽ കെ.എം.സി.സി ജില്ല ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ.ബി. മുഹമ്മദ് ബായാർ, മണ്ഡലം പ്രസിഡന്റ് റസാഖ് കല്ലട്ടി, ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാൻഡ്, ട്രഷറർ ഫൈസൽ പോസോട്ട്‌, സിദ്ദീഖ് മഞ്ചേശ്വരം, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, സുൽഫി പെർള, അഷ്‌റഫ് ധർമനഗർ, സാബിക് സൊങ്കാൽ, അഷ്‌റഫ് മണിയമ്പാറ, ഇർഷാദ് ബംബ്രാണ, സഹിൻ ഷാ പുത്തിഗെ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Saptotsavam 23' logo was launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.