സഫാരി വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രമോഷൻ വിജയികൾക്കുള്ള കാറുകൾ
കൈമാറുന്നു
ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ വിൻ 25 ടൊയോട്ട റെയ്സ് കാർസ് പ്രമോഷന്റെ ആറാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.
ഒക്ടോബർ 15ന് സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി മാനേജ്മെന്റ് പ്രതിനിധികളാണ് സമ്മാനാർഹർക്കുള്ള കാറുകൾ കൈമാറിയത്.
നറുക്കെടുപ്പിൽ വിജയികളായ ഫായിസ് (കൂപ്പൺ നമ്പർ: എസ്.ടി.ആർ 600066123), അഫ്റാർ (കൂപ്പൺ നമ്പർ: എസ്.ടി.ആർ 601105023), വിജയ അമൃത നായിഡു പുലാഗല (കൂപ്പൺ നമ്പർ: എസ്.ടി.ആർ 601024 174 ), ദയ്ലൻ (കൂപ്പൺ നമ്പർ: എസ്.ടി.ആർ 600320317 ) ഫ്ലോഡെലിസ പലില്ലോ (കൂപ്പൺ നമ്പർ: എസ്.ടി.ആർ 600394247) എന്നിവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്.
2025 സെപ്റ്റംബർ മുപ്പതോടു കൂടി അവസാനിച്ച വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രമോഷനിൽ സഫാരിയുടെ ഏത് ഔട്ട്ലറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇറാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ആകെ ആറു നറുക്കെടുപ്പുകളിലായി 25 കാറുകളാണ് സഫാരി സമ്മാനമായി നൽകിയത്. നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടംനേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ പുതിയ മെഗാ പ്രമോഷനും ജനങ്ങൾ നെഞ്ചിലേറ്റി സ്വീകരിച്ചതിന് സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.