റമദാനിലെ ആദ്യദിനത്തിൽ ലുസൈൽ പാലസിൽ അതിഥികളെ സ്വീകരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: റമദാനിലെ ആദ്യ ദിനത്തിൽ ലുസൈൽ പാലസിൽ അതിഥികളെ സ്വീകരിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ശൂറാ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗനിം, മന്ത്രിമാർ, അണ്ടർസെക്രട്ടറിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ എന്നിവരെയും മറ്റ് പൗരന്മാരെയും അമീർ സ്വീകരിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ലുസൈൽ പാലസിൽ എത്തിയ അതിഥികളുമായി റമദാൻ സന്തോഷവും ആശംസയും പങ്കുവെച്ച അമീർ, ഖത്തറിനും ജനതക്കും നന്മയുടെയും അനുഗ്രഹത്തിന്റെയും മാസമാക്കി മാറ്റാൻ പ്രാർഥിച്ചു.
റമദാനോടനുബന്ധിച്ച്കഴിഞ്ഞദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിരവധി തടവുകാർക്ക് മാപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.