സംസ്കൃതി ഖത്തർ സംഘടിപ്പിച്ച കേരള ബജറ്റ് അവലോകന പരിപാടിയിൽ ലോക കേരളസഭ അംഗം റൗഫ് കൊണ്ടോട്ടി സംസാരിക്കുന്നു
ദോഹ: സംസ്കൃതി ഖത്തർ കേരള ബജറ്റ് അവലോകനം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം റൗഫ് കൊണ്ടോട്ടി, അഡ്വ. റഷീദ്, സംസ്കൃതി സെക്രട്ടറിയും ലോക കേരളസഭാ അംഗവുമായ ഷംസീർ അരിക്കുളം തുടങ്ങിയവർ ബജറ്റ് വിശകലനംചെയ്തു സംസാരിച്ചു.
കേരളത്തിലെ സാധാരണ ജനങ്ങളെയും പ്രവാസികളെയും ചേർത്ത് നിർത്തിയ ജനക്ഷേമകരമായ ബജറ്റാണെന്നും നവകേരള സൃഷ്ടിക്കായുള്ള പദ്ധതികളും കാഴ്ചപ്പാടുമാണ് ബജറ്റ് മുന്നോട്ട് വെക്കുന്നതെന്നും അഭിപ്രായപ്പെട്ടു. സംസ്കൃതി സെക്രട്ടറിമാരായ ബിജു പി. മംഗലം സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.