കെ.എം.സി.സി ഖത്തർ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദോഹ: കെ.എം.സി.സി ഖത്തർ, ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 121 അംഗങ്ങൾ രക്തദാനം നടത്തി. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനംചെയ്തു. കെ.എം.സി.സി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം ക്യാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഡോ. അബ്ദുൽ സമദ് പറഞ്ഞു. രക്തദാനത്തിനായി മുന്നോട്ടുവന്ന സന്നദ്ധപ്രവർത്തകർക്കും ദാതാക്കൾക്കും എച്ച്.എം.സി ടീമിനും നന്ദി അറിയിച്ചു. സമൂഹത്തിന് ഗുണകരമാകുന്ന പ്രവർത്തനം തുടർന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ പ്രവർത്തനം, ചാരിറ്റി, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി സാമൂഹിക ക്ഷേമ രംഗത്ത് സജീവമാണ് കെ.എം.സി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.