മു​ള​ക് ചി​ക്ക​ൻ ക്രി​സ്പി വി​രു​ന്ന്

ഇ​ഫ്താ​ർ മേ​ശ​യെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്ന മു​ള​ക് സ്പെ​ഷ​ൽ സ്റ്റ​ഫ്ഡ് ഭ​ജി മു​ള​ക് ചി​ക്ക​ൻ ത​യാ​റാ​ക്കി​യാ​ലോ... വീ​ടു​ക​ളി​ൽ ല​​ഭ്യ​മാ​​വു​ന്ന ചേ​​രു​വ​ക​ൾ​കൊ​​ണ്ട് എ​ളു​പ്പം ഉ​ണ്ടാ​​ക്കാ​​ൻ പ​റ്റി​​യ വി​ഭ​വ​മാ​ണി​ത്.

ചേ​രു​വ​ക​ൾ

  • 100 ഗ്രാം ​ബോ​ൺ​ലെ​സ് ചി​ക്ക​ൻ (ചെ​റി​യ ക​ഷ​ണം)
  • ഒ​രു വ​ലി​യ ഭ​ജി മു​ള​ക്
  • ഒ​രു ക്യാ​പ്സി​ക്കം (നു​റു​ക്കി​യ​ത്)
  • ഒ​രു മീ​ഡി​യം ഉ​ള്ളി (നു​റു​ക്കി​യ​ത്)
  • ര​ണ്ട് വെ​ളു​ത്തു​ള്ളി അ​ല്ലി (അ​രി​ഞ്ഞ​ത്/​ച​ത​ച്ച​ത്)
  • ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ടൊ​മാ​റ്റോ സോ​സ്
  • ഒ​രു ടീ​സ്പൂ​ൺ ചി​ല്ലി സോ​സ്
  • ഒ​രു ടീ​സ്പൂ​ൺ ക​സ്തൂ​രി​മേ​ത്തി (ച​ത​ച്ച​ത്)
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • മു​ള​കു​പൊ​ടി -ആ​വ​ശ്യ​ത്തി​ന്
  • ഒ​രു ടീ​സ്പൂ​ൺ ഇ​ഞ്ചി -വെ​ളു​ത്തു​ള്ളി പേ​സ്റ്റ്
  • ഒ​രു മു​ട്ട (അ​ടി​ച്ച​ത്)
  • ബ്രെ​ഡ് ക്രം​ബ്സ് -കോ​റ്റിം​ഗി​ന്
  • എ​ണ്ണ -വ​റു​ക്കാ​ൻ
  • പു​ളി വെ​ള്ളം-മു​ള​ക് മു​ക്കാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ മ​സാ​ല ത​യാ​റാ​ക്ക​ൽ: ചി​ക്ക​നി​ൽ ഉ​പ്പ്, മു​ള​കു​പൊ​ടി, ഇ​ഞ്ചി -വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ക്കു​ക. ചെ​റു​താ​യി ഫ്രൈ ​ചെ​യ്ത് പാ​കം ചെ​യ്യു​ക. വെ​ളു​ത്തു​ള്ളി​യും ഉ​ള്ളി​യും ചേ​ർ​ത്ത് വ​ഴ​റ്റു​ക. ക്യാ​പ്സി​ക്കം ചേ​ർ​ത്ത് അ​ല്പം മാ​ത്രം വ​ഴ​റ്റു​ക (കു​റ​ച്ച് ക്ര​ഞ്ചി ആ​യി​രി​ക്ക​ണം). തു​ട​ർ​ന്ന് ടൊ​മാ​റ്റോ സോ​സ്, ചി​ല്ലി സോ​സ് ചേ​ർ​ക്കു​ക. ശേ​ഷം ക​സ്തൂ​രി​മേ​ത്തി പൊ​ടി​ച്ച് ചേ​ർ​ക്കാം. ക​ട്ടി​യാ​യ ചി​ല്ലി ചി​ക്ക​ൻ മ​സാ​ല പോ​ലെ ആ​കു​ന്ന​തു​വ​രെ ഇ​വ വേ​വി​ക്കാം. പി​ന്നീ​ട് ത​ണു​പ്പി​ക്കാ​ൻ വെ​ക്കു​ക.

ഭ​ജി മു​ള​ക് ത​യാ​റാ​ക്ക​ൽ: ഭ​ജി മു​ള​ക് നീ​ള​ത്തി​ൽ മു​റി​ച്ച് ഉ​ള്ളി​ലെ വി​ത്തു​ക​ൾ നീ​ക്കം​ചെ​യ്യു​ക. 10 മു​ത​ൽ 15 മി​നി​റ്റ് പു​ളി വെ​ള്ള​ത്തി​ൽ മു​ക്കി​വെ​ക്കു​ക (കാ​രം കു​റ​ക്കാ​ൻ). ശേ​ഷം ന​ന്നാ​യി തു​ട​ച്ച് ഉ​ണ​ക്കു​ക.

സ്റ്റ​ഫി​ങ്ങും വ​റു​ത്തെ​ടു​ക്ക​ലും: ത​യാ​റാ​ക്കി​യ ചി​ക്ക​ൻ മ​സാ​ല മു​ള​കി​നു​ള്ളി​ൽ നി​റ​ക്കു​ക. അ​ടി​ച്ച മു​ട്ട​യി​ൽ മു​ക്കി​യ​ശേ​ഷം ബ്രെ​ഡ് ക്രം​ബ്സി​ൽ ന​ന്നാ​യി കോ​ട്ട് ചെ​യ്യു​ക. മി​ത​മാ​യ ചൂ​ടി​ലു​ള്ള എ​ണ്ണ​യി​ൽ ഗോ​ൾ​ഡ​ൻ നി​റം വ​രു​ന്ന​തു​വ​രെ വ​റു​ത്തെ​ടു​ക്കു​ക.

Tags:    
News Summary - Crispy Chilli Chicken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.