റ​മ​ദാ​നി​ലെ ആ​ദ്യ നോ​മ്പ് തു​റ​യു​ടെ സ​മ​യം അ​റി​യി​ച്ചു​കൊ​ണ്ട് സൂ​ഖ് വാ​ഖി​ഫി​ൽ പീ​ര​ങ്കി​പൊ​ട്ടു​ന്നു

ഇ​ഫ്താ​ർ സ​മ​യ​മ​റി​യി​ച്ച് പീ​ര​ങ്കി​മു​ഴ​ക്കം; അ​റി​യി​പ്പു​മാ​യി ഏ​ഴി​ട​ങ്ങ​ളി​ൽ സ​ജീ​വം

ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ ഒ​രു​ക്കി​യ പീ​ര​ങ്കി

 

ദോ​ഹ: രാ​ത്രി​ന​മ​സ്കാ​ര​വും പ്രാ​ർ​ഥ​ന​യും തു​ട​ങ്ങി​യ ആ​രാ​ധ​ന ക​ർ​മ​ങ്ങ​ൾ​ക്കൊ​പ്പം പൈ​തൃ​ക​വും മു​റു​കെ​പ്പി​ടി​ച്ച് വി​ശ്വാ​സി​ക​ൾ റ​മ​ദാ​നെ വ​ര​വേ​റ്റു. ഇ​ഫ്താ​ർ സ​മ​യം മു​ഴ​ക്കാ​ൻ പീ​ര​ങ്കി​ക​ൾ ഇ​ത്ത​വ​ണ​യു​മു​ണ്ട്. ലോ​കം സാ​​ങ്കേ​തി​ക​മാ​യി കു​തി​ക്കു​മ്പോ​ഴും ​പൈ​തൃ​ക​സ്മ​ര​ണ​യാ​യാ​ണ് പീ​ര​ങ്കി മു​ഴ​ക്കം.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നോ​മ്പു​തു​റ സ​മ​യം അ​റി​യി​ക്കാ​നാ​ണ് പീ​ര​ങ്കി​മു​ഴ​ക്കം. ചൊ​വ്വാ​ഴ്ച റ​മ​ദാ​ൻ മാ​സ​പ്പി​റ ക​ണ്ട​തി​നു പി​ന്നാ​ലെ ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ അ​ട​ക്കം പീ​ര​ങ്കി മു​ഴ​ക്കി. ആ​ദ്യ നോ​മ്പ് പൂ​ർ​ത്തി​യാ​യ​തി​നു​പി​ന്നാ​ലെ ഏ​ഴി​ട​ങ്ങ​ളി​ലാ​യി ഇ​ഫ്താ​ർ സ​മ​യം അ​റി​യി​ച്ച് പീ​ര​ങ്കി മു​ഴ​ങ്ങി.

സൂ​ഖ് വാ​ഖി​ഫ്: ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​മാ​യ സൂ​ഖ് വാ​ഖി​ഫി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി ഇ​ത്ത​വ​ണ​യും പീ​ര​ങ്കി മു​ഴ​ങ്ങി. ഈ​സ്റ്റേ​ൺ സ്ക്വ​യ​റി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് പേ​രെ സാ​ക്ഷി​യാ​ക്കി ഇ​ഫ്താ​ർ അ​റി​യി​പ്പാ​യി പീ​ര​ങ്കി പൊ​ട്ടി​യ​ത്.

ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ്: താ​മ​സ​ക്കാ​രെ​യും ടൂ​റി​സ്റ്റു​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​താ​റ​യി​ൽ പീ​ര​ങ്കി സ​ജ്ജ​മാ​യി. സാം​സ്കാ​രി​കാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ തെ​ക്കു​ഭാ​ഗ​ത്താ​യാ​ണ് പീ​ര​ങ്കി.

ലു​സൈ​ൽ ബൊ​ളെ​വാ​ഡ്: ലു​സൈ​ൽ ബൊ​ളെ​വാ​ഡും പീ​ര​ങ്കി മു​ഴ​ക്ക​വു​മാ​യി സ​ന്ദ​ർ​ശ​ക​രെ സ്വ​ഗ​തം​ചെ​യ്യു​ന്നു.

ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട്: ക​ണ്ടെ​യ്ന​ർ യാ​ഡി​ലെ മി​നാ പാ​ർ​ക്കി​ലാ​ണ് പീ​ര​ങ്കി. ക​ട​ൽ​ത്തീ​ര​ത്ത് ഒ​രു​ക്കി​യ പീ​ര​ങ്കി കാ​ണാ​നാ​യി ഇ​ന്ന​ലെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ പോ​ർ​ട്ടി​ലെ​ത്തി.

ആ​സ്പ​യ​ർ പാ​ർ​ക്ക്: ​കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കു​മൊ​പ്പം നോ​മ്പ് തു​റ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ധാ​ന ഇ​ട​മാ​യ ആ​സ്പ​യ​ർ പാ​ർ​ക്കി​ലും പീ​ര​ങ്കി​യു​ണ്ട്.

സൂ​ഖ് ഐ​ൻ ഹ്ലീ​ത​ൻ: ഇ​ഫ്താ​ർ അ​റി​യി​പ്പു​മാ​യി ഐ​ൻ ഹ​ലി​ത്താ​ൻ മാ​ർ​ക്ക​റ്റി​ലും പീ​ര​ങ്കി​യു​ണ്ട്.

സൂ​ഖ് അ​ൽ വ​ക്റ: പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റാ​യ സൂ​ഖ് അ​ൽ വ​ക്റ​യി​ലെ വെ​സ്റ്റേ​ൺ സ്ക്വ​യ​റി​ലാ​ണ് പീ​ര​ങ്കി. 

Tags:    
News Summary - Cannons fired to mark Iftar time; Lively celebrations in various places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.