പ്ര​പ​ഞ്ച വി​സ്മ​യ​ങ്ങ​ൾ അ​ടു​ത്ത​റി​യാം

ദോ​ഹ: ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും പ്ര​പ​ഞ്ച വി​സ്മ​യ​ങ്ങ​ൾ അ​ടു​ത്ത​റി​യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും അ​പൂ​ർ​വ അ​വ​സ​ര​വു​മാ​യി അ​സ്ട്രോ​ണ​മി ക്യാ​മ്പ് ഒ​രു​ക്കി ക​ല​ണ്ട​ർ ഹൗ​സ്. ഫെ​ബ്രു​വ​രി 19, 20, 26, 27 തീ​യ​തി​ക​ളി​ലാ​യി അ​ൽ ആ​മ്രി​യ​യി​ലാ​ണ് ക്യാ​മ്പ്. രാ​ജ്യ​ത്ത് തെ​ളി​ഞ്ഞ ആ​കാ​ശ​മു​ള്ള പ്ര​ദേ​ശ​മാ​ണ് അ​ൽ ആ​മ്രി​യ. ഇ​വി​ടെ ന​ക്ഷ​ത്ര നി​രീ​ക്ഷ​ണ​വും ആ​കാ​ശ​ത്തെ അ​ത്ഭു​ത​ങ്ങ​ളു​മെ​ല്ലാം വ്യ​ക്ത​മാ​യി വീ​ക്ഷി​ക്കാ​നാ​കും. ന​ക്ഷ​ത്ര നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ആ​കാ​ശ​ത്തെ വി​വി​ധ ന​ക്ഷ​ത്ര​സ​മൂ​ഹ​ങ്ങ​ളെ നേ​രി​ട്ട് ക​ണ്ടു മ​ന​സ്സി​ലാ​ക്കാ​നും അ​ത്യാ​ധു​നി​ക ടെ​ലി​സ്കോ​പ് കാ​ഴ്ച​ക​ളി​ലൂ​ടെ ച​ന്ദ്ര​നെ​യും മ​റ്റു ഗ്ര​ഹ​ങ്ങ​ളെ​യും അ​ടു​ത്തു​കാ​ണാ​നും സാ​ധി​ക്കും.

ന​ക്ഷ​ത്ര​ങ്ങ​ളെ നോ​ക്കി ദി​ശ മ​ന​സ്സി​ലാ​ക്കാ​നു​ള്ള വി​ദ്യ​ക​ളും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് ക്യാ​മ്പ്. ​ഗോ​ള​ശാ​സ്ത്ര​ത്തെ പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളും മ​റ്റു വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. അ​സ്ട്രോ​ണ​മി ക്യാ​മ്പി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ൾ ആ​രം​ഭി​ച്ചു. ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സി​ന്റെ വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ബ​ന്ധ​പ്പെ​ടു​ക: 55779901, https://qatarch.com/events

Tags:    
News Summary - The wonders of the world can be discovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.