ഔ​ഖാ​ഫ് ഇ​സ്‌​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​ഡോ​വ്‌​മെ​ന്റ്‌​സ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

റ​മ​ദാ​നി​ൽ സ​ഹാ​യ​വു​മാ​യി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം

ദോ​ഹ: റ​മ​ദാ​നി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഔ​ഖാ​ഫ് ഇ​സ്‌​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​ഡോ​വ്‌​മെ​ന്റ്‌​സ് ഹി​ഫ്സ് അ​ൽ ന​ഈ​മ സെ​ന്റ​റു​മാ​യും വ​ഖ​ഫ് ഫ​ണ്ട് ഫോ​ർ റൈ​റ്റ്യ​സ്‌​നെ​സു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് 'ഗി​വി​ങ് ബാ​സ്‌​ക​റ്റ്' പ​ദ്ധ​തി.

ഇ​തി​ലൂ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 2,000ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യും. ​ദാ​താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി വ​ഖ​ഫ് വ​രു​മാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും ശ​രി​യാ​യ രീ​തി​യി​ൽ വി​നി​യോ​ഗി​ക്കു​ന്ന​തി​നും സ​ഹാ​യം ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​ഡോ​വ്‌​മെ​ന്റ്‌​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ് 'ഗി​വി​ങ് ബാ​സ്‌​ക​റ്റ്'. ​പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്റെ​യും കാ​രു​ണ്യ​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ക്കു​ന്ന റ​മ​ദാ​നി​ൽ സ​ഹാ​യ​ങ്ങ​ൾ യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​ഡോ​വ്‌​മെ​ന്റ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ മ​ർ​സൂ​ഖി പ​റ​ഞ്ഞു. ​തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ് ഹി​ഫ്സ് അ​ൽ ന​ഈ​മ സെ​ന്റ​ർ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു. ഇ​ത്ത​രം മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ദ്ദേ​ഹം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Ministry of Awqaf provides assistance during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.