സഫാരി മെഗാ പ്രമോഷൻ വിജയികൾക്കുള്ള കാറുകൾ കൈമാറുന്നു
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ വിൻ 25 ടൊയോട്ട റെയ്സ് കാർസ് പ്രമോഷന്റെ അഞ്ചാമത് നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. സെപ്റ്റംബർ മൂന്നിന് സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി മാനേജ്മെന്റ് പ്രതിനിധികൾ വിജയികൾക്കുള്ള കാറുകൾ കൈമാറി.
നറുക്കെടുപ്പിൽ നസീഹ മുഹമ്മദ്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് അഷ്കർ, സിയാഉൽ ഹഖ് ഖാൻ എന്നിവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്. സെപ്റ്റംബർ 30ന് അവസാനിക്കുന്ന വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രമോഷനിൽ സഫാരിയുടെ ഏത് ഔട്ട്ലറ്റിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പിൽ നാല് വിജയികൾക്കും അവസാന നറുക്കെടുപ്പിൽ അഞ്ചു വിജയികൾക്കുമാണ് ടൊയോട്ട റെയ്സ് കാർ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.
നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടംനേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രൊമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് സെപ്റ്റംബർ 30ന് അബു ഹമൂറിലെ സഫാരി മാളിൽ നടക്കും.
സഫാരി മെഗാ പ്രമോഷൻ 'വിൻ 25 ടൊയോട്ട റെയ്സ് കാർസ്' വിജയികൾക്കുള്ള കാറുകൾ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.