ആർ.എസ്. ജലീലിന് സി.ഐ.സി ആക്ടിങ് പ്രസിഡന്റ് മുശ്താഖ്
കൊച്ചി മെമന്റോ സമ്മാനിക്കുന്നു. കേന്ദ്രസമിതി അംഗം കെ.
മുഹമ്മദ്കുട്ടി, മുഹമ്മദലി ശാന്തപുരം, മുസ്തഫ തുടങ്ങിയവർ സമീപം
ദോഹ: പതിറ്റാണ്ടുകാലത്തെ ഖത്തര്‍ പ്രവാസത്തിനുശേഷം ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) ഫൈനാന്‍സ് സെക്രട്ടറിയും തനിമ ഖത്തര്‍ ഡയറക്ടറുമായ ആര്.എസ്. ജലീല്‍, വിമന്‍ ഇന്ത്യ കേന്ദ്ര കമ്മിറ്റി അംഗം ഷജീന അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്ക് സി.ഐ.സി കേന്ദ്ര കമ്മിറ്റിയും തനിമയും സംയുക്തമായി യാത്രയയപ്പ് നല്കി.
മന്‍സൂറയിലെ സി.ഐ.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് മുശ്താഖ് കൊച്ചി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി ആമുഖഭാഷണം നടത്തി.
തനിമ ഖത്തര്‍, അസി.ഡയറക്ടര്‍ ഡോ. സല്മാന്, വിമന്‍ ഇന്ത്യ പ്രതിനിധി സുനില അബ്ദുല്‍ ജബ്ബാര്‍, യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ, അസീസ് മഞ്ഞിയില്‍, എ.ടി സലാം, പി. ഹാരിസ്, മുഹമ്മദ് നജീം, കെ. മുഹമ്മദ് ഷബീർ, സൈഫുദ്ദീന് കൊച്ചി, ബിലാൽ ഹരിപ്പാട്, ഡോ. ആരിഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
സി.ഐ.സിയുടെയും തനിമയുടെയും ഉപഹാരങ്ങള്‍ യഥാക്രമം മുശ്താഖ് കൊച്ചി, ഡോ.സല്മാന് എന്നിവര്‍ ആര്.എസ്. ജലീലിന് കൈമാറി.
ഷജീന അബ്ദുല്‍ ജലീലിന് വിമന്‍ ഇന്ത്യ വക മെമന്റോ ആക്ടിങ് ജനറല്‍ സെക്രട്ടറി സുനില അബ്ദുല്‍ ജബ്ബാര്‍ സമ്മാനിച്ചു. തനിമ ജനറല്‍ സെക്രട്ടറി നാസര്‍ വേളം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.