ദോഹ: സ്ത്രീകളുടെ ആരോഗ്യവും വെൽനസും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിയാദ മെഡിക്കൽ സെന്റർ സ്ത്രീകൾക്കായി ‘ഹെർ ഹെൽത്ത്’കാമ്പയിൻ സംഘടിപ്പിച്ചു. കാമ്പയിന്റെ ഭാഗമായി ഖത്തറിലെ വിവിധ സംഘടനകളുമായി ചേർന്ന് സ്ത്രീകൾക്കിടയിൽ സ്തനാർബുദ രോഗത്തെ കുറിച്ച് ബോധവത്കരണ പരിപാടികളും സംശയ നിവാരണ സദസ്സുകളും സംഘടിപ്പിച്ചു. നൂറു കണക്കിനു സ്ത്രീകളാണ് ഈ പരിപാടികളിൽ പങ്കാളികളായത്.
റിയാദ മെഡിക്കൽ സെന്ററിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. വിജയലക്ഷ്മി, ഡോ. ലുഫ്ന എന്നിവർ കാമ്പയിനു നേതൃത്വം നൽകി. സ്ത്രീകൾക്കു സ്തനാർബുദത്തെ കുറിച്ചു പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട സ്വയം പരിശോധന, സ്ക്രീനിങ്ങുകൾ, രോഗ പ്രതിരോധത്തെ കുറിച്ചുള്ള ബോധവത്കരണം എന്നിവയെ കുറിച്ചു അവർ വിശദീകരിച്ചു. ‘ഹെർ ഹെൽത്ത്’ കാമ്പയിനിലൂടെ ആരോഗ്യ രംഗത്ത് സ്ത്രീകളെ സ്വയം ശാക്തീകരിക്കുകയും രോഗപ്രതിരോധത്തെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുക എന്ന പ്രധാനപ്പെട്ട ഉദ്യമമാണ് നിർവഹിക്കുന്നതെന്ന് റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ പറഞ്ഞു.
രോഗത്തെ കുറിച്ച ശരിയായ അറിവ് രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും രോഗമുക്തി എളുപ്പമാക്കുകയും ചെയ്യുമെന്ന് റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം അഭിപ്രായപ്പെട്ടു. ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്ന വനിതാ ജീവനക്കാർ കാമ്പയിന്റെ ഭാഗമായി പങ്കെടുത്തു. സ്ത്രീജന്യമായ രോഗങ്ങളെ കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം കൃത്യസമയത്ത് നൽകി ആരോഗ്യരംഗത്ത് അവരെ ശാക്തീകരിക്കുകയെന്നത് റിയാദ മെഡിക്കൽ സെന്ററിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് റിയാദ മെഡിക്കൽ സെന്റർ മാനേജ്മെന്റ് പറഞ്ഞു.
ഞങ്ങൾ മുന്നോട്ടുവെക്കുന്ന ‘ഇൻസ്പെയറിങ് ബെറ്റർ ഹെൽത്ത്’ എന്ന വിഷനിലേക്കുള്ള യാത്രയുടെ ഭാഗമാണിത്. ആരോഗ്യ മേഖലയിൽ കാരുണ്യത്തിന്റെയും രോഗപ്രതിരോധ ബോധവത്കരണത്തിന്റെയും സ്വയം പരിശോധനാ അവബോധം നൽകുന്നതിന്റെയും ഭാഗമാണ് ഇത്തരം കാമ്പയിനുകൾ നടത്തുന്നതെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. ദോഹയിലെ സി റിങ് റോഡിൽ സ്ഥിതിചെയ്യുന്ന ജെ.സി.ഐ അംഗീകൃത മൾട്ടി സ്പെഷാലിറ്റി ഹെൽത്ത് കെയർ സൗകര്യമായ റിയാദ മെഡിക്കൽ സെന്ററിൽ, 15ലധികം സ്പെഷാലിറ്റികളും 30ലധികം ഡോക്ടർമാരും സേവനമനുഷ്ഠിക്കുന്നു. റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽസ്, ഫിസിയോതെറപ്പി തുടങ്ങി നിരവധി സേവനങ്ങളാണ് റിയാദ മെഡിക്കൽ സെന്റർ നൽകുന്നത്. ഉന്നതമായ ഗുണനിലവാരവും സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിലുള്ള ആരോഗ്യ പരിചരണവും സ്ഥാപനം ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.