ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച കായികമേളയിലെ വിജയികൾ ട്രോഫിയുമായി
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ 'എസ്.ഐ.എസ് അത് ലോണ്‍' വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ശാരീരികക്ഷമത, ഒരുമ, അച്ചടക്കം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അല്‍ അറബി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കായികമേളയിൽ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
ഐക്യത്തിന്റെയും ദൃഷനിശ്ചയത്തിന്റെയും പ്രതീകമായ ദീപശിഖ തെളിയിച്ച് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി വൈസ് പ്രസിഡന്റ് അന്‍വര്‍ ഹുസൈന് അത് ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. ഹെഡ്ഗേള്‍ മൈസ മന്‍സൂറിന്റെ സ്വാഗതം പറഞ്ഞു. അല്‍ അറബി സ്പോര്‍ട്സ് ക്ലബ് മാനേജര്‍ അമീര്‍ ഗെന്ഡ്യ മുഖ്യാതിഥിയായ ചടങ്ങില്‍ ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് ആയിരുന്നു ഗസ്റ്റ് ഓഫ് ഓണര്‍.
പ്രിന്‍സിപ്പല്‍ റഫീഖ് റഹിം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, റിലേ മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ ആകെ 42 മത്സരങ്ങളില്‍ മോർണിങ്, ഈവനിങ്, സബ്ജൂനിയര്, ജൂനിയര്‍, ഇന്റര്‍മീഡിയറ്റ്, സീനിയര്‍ വിഭാഗങ്ങളിലെ വിദ്യാഥികള്‍ മാറ്റുരച്ചു. ഗ്രാന്‍ഡ് ഫിനാലെയില്‍ ആവേശകരമായ റിലേ മത്സരങ്ങളും തുടര്‍ന്ന് സമ്മാന വിതരണച്ചടങ്ങും സംഘടിപ്പിച്ചു.
വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ എമറാള്‍ഡ് ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. സമാപനസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റഫീഖ്റഹീം സംസാരിച്ചു. ഹെഡ്ബോയ് റയ്യാന്‍ നജിമിന്റെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.