റി​ജോ റോ​യ്, അ​മ​ർ അ​ഷ്റ​ഫ്, ജെ​ന്നി ജോ​ൺ

അ​ടൂ​ർ എ​ൻ​ജി. കോ​ള​ജ് അ​ലും​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ പൊ​തു​യോ​ഗം

ദോ​ഹ: അ​ടൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലും​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദോ​ഹ​യി​ലെ ബ​ർ​വ കൊ​മേ​ഴ്സ്യ​ൽ അ​വ​ന്യൂ​വി​ലു​ള്ള ചെ​ഫ് ട്രി​യോ​സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജോ റോ​യ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​മ​ർ അ​ഷ്റ​ഫ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി റി​ജോ റോ​യ് (പ്ര​സി​ഡ​ന്റ്), എം.​വി. അ​ബൂ​ലൈ​സ്, രാ​ജ​നി നാ​യ​ർ (വൈ​സ് പ്ര​സി​മാ​ർ), അ​മ​ർ അ​ഷ്റ​ഫ് (ജ​ന​റ​ൽ സെ​ക്ര.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ജെ​ന്നി ജോ​ണാ​ണ് ട്ര​ഷ​റ​ർ. ടെ​ക്നി​ക്ക​ൽ ക്ല​ബ് സെ​ക്ര​ട്ട​റി​മാ​രാ​യി അ​രു​ണ്‍ കെ. ​മോ​ഹ​ൻ, മു​ഹ​മ്മ​ദ് മ​ട​പ്പ​ള്ളി എ​ന്നി​വ​രെ​യും ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി അ​ഞ്ജ​ന എ​സ്. നാ​യ​രെ​യും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി വ​ർ​ഗീ​സ് ജോ​യി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി​യാ​യി ടി​ബി​ൻ ടോ​വും ജോ.​സെ​ക്ര​ട്ട​റി​യാ​യി ഷി​ബി​ൻ പൂ​ളാ​ട്ടും ചു​മ​ത​ല​യേ​റ്റു. ഇ.​എ​ഫ് കോ​ഓ​ഡി​നേ​റ്റ​റാ​യി ശ്രീ​നാ​ഥ് പ​ര​മ്പ​ത്ത്, ജോ.​ട്ര​ഷ​റ​റാ​യി മ​ഹേ​ഷ് സു​രേ​ന്ദ്ര​ൻ, മീ​ഡി​യ സെ​ക്ര​ട്ട​റി​മാ​രാ​യി ഫ​ഹ​ദ് ഹു​സൈ​ൻ, വി​നീ​ത് വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Adoor Eng. College Alumni Qatar Chapter General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.