കാ​ഴ്ച മൂ​ടും മ​ഞ്ഞാ​ണ്... ശ്ര​ദ്ധ​വേ​ണം

ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ക​യാ​ണ്. രാ​ത്രി​യും പ​ക​ൽ നേ​ര​വും ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മു​ട​ൽ​മ​ഞ്ഞ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ദൂ​ര​കാ​ഴ്ച താ​ഴു​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​രും ​കാ​ൽ​ന​ട​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

രാ​ത്രി​ക​ളി​ലും മ​റ്റും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് കാ​ഴ്ച പ​രി​ധി കു​റ​യു​ന്ന​തും, മ​ഞ്ഞ് പെ​യ്തി​റ​ങ്ങു​ന്ന​തും ഡ്രൈ​വി​ങ്ങി​നെ ബാ​ധി​ച്ചേ​ക്കും. അ​സാ​ധാ​ര​ണ​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മൂ​ട​ൽ​മ​ഞ്ഞി​ൽ കാ​ഴ്ച​പ​രി​ധി കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​സൃ​ത​മാ​യി ഡ്രൈ​വി​ങ് ക്ര​മീ​ക​രി​ക്ക​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം. മൂ​ട​ൽ​മ​ഞ്ഞു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ഡ്രൈ​വി​ങ് നി​ർ​ദേ​ശ​ങ്ങ​ളും മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ചു.

ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥാ വി​വ​ര​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ക. ഖ​ത്ത​റി​ലു​ട​നീ​ളം റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രോ​ല​യം ന​ട​ത്തു​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദോ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

റോ​ഡി​ൽ അ​തി​വേ​ഗം വേ​ണ്ട. ഓ​വ​ർ​ടേ​ക്കി​ങ്, റോ​ഡി​ലെ ഇ​ട​ക്കി​ടെ​യു​ള്ള പാ​ത​മാ​റ്റം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.

വാ​ഹ​നം ലൈ​ൻ മാ​റു​മ്പോ​ഴും വ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​മ്പോ​ഴും സി​ഗ്ന​ൽ ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക.

റോ​ഡി​ലെ വാ​ഹ​ന നീ​ക്ക​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ന​ൽ​കു​ക. മ​റ്റു ശ്ര​ദ്ധ തെ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​തി​രി​ക്കു​ക.

വാ​ഹ​നം ഓ​ടു​മ്പോ​ൾ ഹ​സാ​ർ​ഡ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. പൂ​ർ​ണ​മാ​യും സ്റ്റോ​പ്പ് ചെ​യ്യു​മ്പോ​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

വാ​ഹ​ന​ത്തി​ന്റെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും വൈ​പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ഞ്ഞു​ക​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് കാ​ഴ്ച ഉ​റ​പ്പാ​ക്കു​ക.

മു​ന്നി​ലെ​യും പി​ന്നി​ലെ​യും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ദൂ​രം നി​ല​നി​ർ​ത്തി മാ​ത്രം ഓ​ടി​ക്കു​ക. പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​മ്പോ​ഴോ മ​റ്റു ത​ട​സ്സ​ങ്ങ​ളോ ഉ​ണ്ടാ​കു​മ്പോ​ൾ അ​പ​ക​ട​മി​ല്ലാ​തി​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

കാ​ഴ്ച കു​റ​യു​മ്പോ​ൾ വ​ഴി​കാ​ട്ടി​യാ​യി റോ​ഡി​ന്റെ വ​ല​തു​വ​ശ​ത്തെ​യോ, അ​ട​യാ​ള​ങ്ങ​ളെ​യൊ പി​ന്തു​ട​രു​ക.

യാ​ത്ര​ക്കി​ടെ പൂ​ർ​ണ​മാ​യും കാ​ഴ്ച ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നം റോ​ഡി​ൽ നി​ന്ന് മാ​റ്റാ​ൻ മ​ടി​ക്ക​രു​ത്. ഹ​സാ​ഡ് ലൈ​റ്റ് ഒ​ൺ ചെ​യ്ത് മ​റ്റു​ള്ള​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്യു​ക.

Tags:    
News Summary - weather updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.