ചാലിയാർ ദോഹ സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റിലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റിൽ തുടർച്ചയായ രണ്ടാം തവണയും ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ 45.6 പോയിന്റുമായി ഓവറോൾ കിരീടം ചൂടി.
രണ്ടാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്തും (21.25 പോയിന്റ്) മൂന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്തും (20.1 പോയിന്റ്) കരസ്ഥമാക്കി. അൽ വക്റ സ്പോർട്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ശ്രദ്ധേയമായ മാർച്ച് പാസ്റ്റിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി. ആവേശകരമായ വടം വലി മത്സരത്തിൽ ഊർങ്ങാട്ടിരിയും ഫുട്ബാൾ മത്സരത്തിൽ കൊടിയത്തൂരും ചാമ്പ്യന്മാരായി.
പുരുഷന്മാരുടെ പഞ്ചഗുസ്തി, 100 മീ റണ്ണിങ് റേസ്, 1500 മീ റണ്ണിങ്, സ്വിമ്മിങ്, വനിതകൾക്കുള്ള പെനാൽറ്റി ഷൂട്ടൗട്ട്, ബാസ്കറ്റ് ബാൾ ത്രോ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള റണ്ണിങ് റേസ്, പെൺകുട്ടികൾക്കുള്ള ബാസ്കറ്റ് ബാൾ ത്രോ തുടങ്ങിയ വ്യക്തിഗത മത്സരയിനങ്ങളും സംഘടിപ്പിച്ചു. ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു.
അൽ വക്റ സ്പോർട്സ് ക്ലബ് പ്രസിഡന്റ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ആൽഥാനി സ്പോർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് ലേബർ റിലേഷൻ സ്പെഷലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാൻ ഫക്രു മുഖ്യാഥിതിയായി.
ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി ഡയറക്ടറും ചാലിയാർ ദോഹ ചീഫ് പാട്രനുമായ ഷൗക്കത്തലി ടി.എ.ജെ, ചാലിയാർ ദോഹ സ്ഥാപക പ്രസിഡന്റ് വി.സി. മഷ്ഹൂദ് തിരുത്തിയാട്, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, വനിത വിങ് പ്രസിഡന്റ് മുഹ്സിന സമീൽ, നയീം മുള്ളുങ്ങൽ എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.