ദോഹ: സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരായ ഖത്തരി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലിസമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.
ഈ മാസം 24 മുതല്‍ ജനുവരി നാലു വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. തുടര്‍ന്ന് തൊഴില്‍സമയം കുറക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രയാസങ്ങളും സിവില്‍ സര്‍വിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും വിലയിരുത്തും. സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.