Posted On
date_range Updated On
date_range റാഫേൽ ജോയ് തലക്കോട്ടൂർ ദോഹയിൽ നിര്യാതനായി
ദോഹ: ദീർഘകാല ഇന്ത്യൻ പ്രവാസി റാഫേൽ ജോയ് തലക്കോട്ടൂർ (ജോയ് റാഫേൽ -79) ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 1972 മുതൽ ഖത്തറിൽ താമസിക്കുന്ന അദ്ദേഹം 40 വർഷത്തിലേറെയായി ക്വാഫ്‌കോയിൽ ഉൾപ്പെടെ സേവനമനുഷ്ഠിച്ചു.
ഭാര്യ: മേരി ജോയ്. മക്കൾ: ജോസഫ് ജോയ്, ഡോ. ആന്റണി ജോയ് (ഹമദ് മെഡിക്കൽ കോർപറേഷൻ). മരുമക്കൾ: തെരേസ ജോസഫ്, ചിന്ദു ആന്റണി. ദോഹയിൽ ബുധനാഴ്ച പ്രാർത്ഥനാ ശുശ്രൂഷ നടന്നു. മൃതദേഹം വ്യാഴാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊച്ചിയിലെ ഇടപ്പള്ളി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.