മുന സലാഹ് ബക്റാവി

ഉംസലാൽ: കോവിഡ് –19 പശ്ചാത്തലത്തിൽ ക്വാറൻറീനിൽ കഴിയുന്ന നഴ്സുമാർ അടക്കമുള്ള അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് തുടരണമെന്ന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) നിർദേശം നൽകി. ഈ വർഷത്തെ ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ചാണ് പി.എച്ച്.സി.സിയുടെ നിർദേശം. ആരോഗ്യകരമായ വളർച്ചക്കാവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലടങ്ങിയിട്ടുണ്ടെന്ന്​ പി.എച്ച്.സി.സി ഉംസലാൽ ഹെൽത്ത് സെൻറർ മെറ്റേണൽ ആൻഡ് ചൈൽഡ് കൗൺസിലർ മുന സലാഹ് ബക്റാവി പറഞ്ഞു. ശൈശവദശയിലും കുട്ടിക്കാലത്തും വരാനിടയുള്ള രോഗങ്ങളിൽ നിന്ന് അവരെ പ്രതിരോധിക്കുന്നതിൽ മുലപ്പാലിന് വലിയ പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും മുന സലാഹ് ചൂണ്ടിക്കാട്ടി.

കോവിഡ് –19 സാഹചര്യത്തിൽ പ്രത്യേകിച്ചും കുഞ്ഞുങ്ങളെ രോഗങ്ങളിൽ നിന്നു സംരക്ഷിച്ചു നിർത്തുന്നതിലും അവരുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും മുലപ്പാൽ പ്രധാനപ്പെട്ടതാണ്. ക്വാറൻറീനിൽ കഴിയുന്ന കുഞ്ഞുങ്ങളുള്ള നഴ്സുമാർ മുലപ്പാൽ നൽകുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാൽ നൽകുന്നത് തുടരണമെന്നും അവർ വ്യക്തമാക്കി.

കുഞ്ഞുങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയും ഉത്​കണ്ഠയും അനുഭവപ്പെടുന്നുണ്ടെങ്കിൽ പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ 16000 നമ്പറിൽ ബന്ധപ്പെടണം. ക്വാറൻറീനിൽ കഴിയുന്ന നവജാത ശിശുക്കളുള്ള മാതാക്കളും ഗർഭിണികളും കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഇത് മാനസികമായ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാനപ്പെട്ടതാണെന്നും മുന സലാഹ് ബക്റാവി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.