ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്കുനേരെയുള്ള ഇസ്രായേൽ ആക്രമണം അപകടകരമെന്ന് ഖത്തർ

ദോഹ: ഇറാന്റെ സൗത് പാർസ് ഫീൽഡ് ഊർജ കേന്ദ്രങ്ങൾക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമായ നടപടിയാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി. പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്നതും ഇറാനും ഖത്തറും പങ്കിടുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖലയാണ് സൗത് പാർസ്-നോർത് ഫീൽഡ്.

ഇറാന്റെ സൗത്ത് പാർസ് ഫീൽഡിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം ഖത്തറിന്റെ പ്രധാന ഊർജ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ നോർത് ഫീൽഡിനും ഭീഷണിയാകും. ഊർജ കേന്ദ്രങ്ങളെ തുടർച്ചയായി ലക്ഷ്യം വെക്കുന്നത് ആഗോള ഊർജ സുരക്ഷക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്നും പ്രധാനപ്പെട്ട സേവന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കണമെന്നും എക്സ് പോസ്റ്റ്ലൂടെ മാജിദ് അൽ അൻസാരി വ്യക്തമാക്കി.

എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കണമെന്നും ആവശ്യപ്പെടുന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Qatar says Israeli attack on Iran's energy facilities dangerous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.