ദോഹ: ദുരിതത്തിൽ പെട്ട് വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സൗജന്യ ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്താനായി സ്വന്തം വീടുകൾ തന്നെ വിട്ടുനൽകി രണ്ട് ഖത്തർ പ്രവാസികൾ. പ്രവാസികളെ സര്‍ക്കാറുകള്‍ കയ്യൊഴിയുമ്പോഴും സേവനത്തിൻെറ മഹാമാതൃക തീർക്കുകയാണ് കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലക്കമ്മിറ്റി അംഗം നാദാപുരം കുമ്മങ്കോട് സൈനുദ്ദീന്‍ തിര്‍ച്ചിലോത്തും ജില്ലവൈസ് പ്രസിഡൻറ് വില്ല്യാപ്പള്ളി സ്വദേശിനി സക്കീന അബ്ദുല്ലയും.പ്രവാസികളില്‍ നിന്നും ക്വാറൻറീന് പണം ഈടാക്കുമെന്ന സർക്കാർ പ്രഖ്യാപം വന്നയുടൻ തന്നെ സൈനുദ്ദീന്‍ നാട്ടിലെ വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികളെ ബന്ധപ്പെടുകയും വീടുവിട്ടുനല്‍കാന്‍ സന്നദ്ധമാവുകയുമായിരുന്നു.
നിലവിൽ ഖത്തറിൽ കോവിഡ് സേവനരംഗത്തും സജീവമാണ് ഇദ്ദേഹം. ‘പ്രവാസി മടക്കയാത്രാ പദ്ധതി’യിലൂടെ, നാട്ടിലേക്ക് പോകാന്‍ പ്രയാസപ്പെടുന്നവർക്ക് സൗജന്യവിമാനടിക്കറ്റുകള്‍ നൽകുന്ന പദ്ധതിയിലും സജീവമാണ്.വില്ല്യാപ്പള്ളി സ്വദേശിനിയായ സക്കീന അബ്ദുല്ല ഖത്തറിലെ ആദ്യ കോവിഡ് പോസിറ്റീവ് രോഗികളില്‍ ഒരാളാണ്. രോഗത്തെ തോൽപിച്ച സക്കീനയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു. ചികിത്സ കഴിഞ്ഞെത്തിയ അവര്‍ ആദ്യമായി ചെയ്തത് കോഴിക്കോട് ജില്ലയുടെ ഭക്ഷണകിറ്റ് വിതരണത്തിൻെറ ചുമതല ഏറ്റെടുക്കുകയായിരുന്നു. രണ്ടുപേരെയും ജില്ല കമ്മിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.