ഖത്തറിൻെറ സാംബക്ക്​ ഇന്ന്​ ഫൈനൽ

ദോഹ: മുഅതസ്​ ബർഷിമിൻെറയും ഫാരിസ്​ ​ഇബ്രാഹിമിൻെറയും സ്വർണം നേട്ടങ്ങൾക്കിടെ ത്രില്ലടിച്ച ഖത്തറിന്​ ടോക്യോ ഒളിമ്പിക്​സിൽ ഇന്ന്​ മറ്റൊരു ഫൈനൽ. പുരുഷ വിഭാം 400 മീറ്റർ ഹർഡിൽസിൽ അവസാന എട്ടുപേരിൽ ഒരാളായി മാറിയ അബ്​ദുറഹ്​മാൻ സാംബ രാവിലെ 6.20ന്​ ട്രാക്കിലിറങ്ങും. രണ്ട്​ സ്വർണങ്ങളുടെ ആവേശത്തിലാണ്​ ഖത്തർ ക്യാമ്പ്​. സീസരിലെ മികച്ച ഫോമിൽ കുതിക്കുന്ന സാംബയില നിന്നും ഫൈനലിൽ ഒരു മെഡലും ഖത്തർ​ മോഹിക്കുന്നുണ്ട്​.

സെമി ഫൈനലിൽ ബ്രസീലിൻെറ അലിസൺ സാ​േൻറാസിന്​ പിറകിൽ 47.47 സെക്കൻഡിലായിരുന്ന സാംബ ​ഓടിയെത്തിയത്​. സീസണിലെ മികച്ച സമയം കൂടിയായിരുന്നു അത്​. നേരത്തെ ഒന്നാം ഹീറ്റ്​സിൽ 48.38 സെക്കൻറിൽ സാംബ ഒന്നാം സ്​ഥാനത്തായിരുന്നു.

ഖത്തർ വേദിയായ 2019 ലോകചാമ്പ്യൻഷിപ്പിൽ വെങ്കലവും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ​സ്വർണവും നേടിയ താരം. 2018 ഏഷ്യൻ ഗെയിംസിൽ ഹർഡ്​ൽസിലും, റിലേയിലും സ്വർണം നേടിയിരുന്നു. ഇന്ന്​ ഫൈനലിൽ ഇറങ്ങുന്നവരിൽ 46 സെക്കൻഡിനുള്ളിൽ ഓടിയെത്തിയ രണ്ടുപേർ സാംബക്കൊപ്പം മത്സരിക്കുന്നുണ്ട്​.

പുരുഷ വിഭാഗം 200മീറ്ററിൽ ​ഖത്തറിൻെറ ഫെനി ഒഗുനോഡെയും ഇന്ന്​ ഹീറ്റ്​സിൽ മത്സരിക്കുന്നുണ്ട്​. നേരത്തെ 100 മീറ്ററിൽ താരം സെമിയിൽ പുറത്താവുകയായിരുന്നു. 

Tags:    
News Summary - Qatar's Zambak final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.