മു​ഹ​മ്മ​ദ് ശഹബാ​സ് ശ​രീ​ഫ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി

ഖ​ത്ത​ർ -പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ സം​സാ​രി​ച്ചു

ദോ​ഹ: മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഷ​ഹ്ബാ​സ് ശ​രീ​ഫു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ലി​ന് വ​ഴി​യൊ​രു​ക്കു​ന്ന​തി​ൽ പാ​കി​സ്താ​ൻ വ​ഹി​ച്ച മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും മ​ധ്യ​സ്ഥ രാ​ജ്യ​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. പ്ര​തി​സ​ന്ധി​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. സു​സ്ഥി​ര​മാ​യ സ​മാ​ധാ​ന ക​രാ​റി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി എ​ല്ലാ ക​ക്ഷി​ക​ളും ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

Tags:    
News Summary - Qatari and Pakistani Prime Ministers Talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.