കതാറ ഖുർആൻ പാരായണ മത്സരം: ഫൈനലിൽ മാറ്റുരക്കാൻ 100 പേർ

ദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷഞന്റെ ആഭിമുഖ്യത്തിൽ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ആറാമത് ഖുർആൻ പാരായണ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ 100 മത്സരാർഥികൾ യോഗ്യത നേടി. ‘ഖുർആനെ നിങ്ങളുടെ ശബ്ദത്താൽ അലങ്കരിക്കൂ’ എന്ന തലക്കെട്ടിൽ നടക്കുന്ന മത്സരത്തിലൂടെ ഖുർആൻ പാരായണത്തിലെ വിശിഷ്ട പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, കഴിവുള്ളവരെ കണ്ടെത്തുക, അവർക്ക് പിന്തുണ നൽകി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, വിശിഷ്ടവും സർഗാത്മകവുമായ രീതിയിൽ പാരായണം ചെയ്യുന്നവരെ ആദരിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

13 അറബ് രാജ്യങ്ങളെയും 18ലധികം അറബേതര രാജ്യങ്ങളെയും പ്രതിനിധാനംചെയ്ത് 100 മത്സരാർഥികളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. അറബ് രാജ്യങ്ങളിൽനിന്ന് 58 പേർ യോഗ്യത നേടിയപ്പോൾ അറബ് ഇതര രാജ്യങ്ങളിൽ നിന്ന് 42 പേരും ഫൈനൽ റൗണ്ടിലെത്തി. ഏറ്റവും കൂടുതൽ പേർ മൊറോക്കോയിൽ നിന്നാണ്-20 പേർ. പശ്ചിമേഷ്യ, ഇറാഖ്, ഈജിപ്ത്, സുഡാൻ, സോമാലിയ എന്നിവിടങ്ങളിൽ നിന്നായി 34 പേർ യോഗ്യത നേടി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാല് പേർ മാത്രമാണ് ഫൈനൽ റൗണ്ടിലെത്തിയത്.

ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് അഞ്ചു ലക്ഷം റിയാലാണ് (ഏകദേശം 1.12 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനക്കാരന് മൂന്ന് ലക്ഷം റിയാലും (60.66 ലക്ഷം രൂപ) മൂന്നാമതെത്തുന്ന മത്സരാർഥിക്ക് ലക്ഷം റിയാലും (22 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. 2022 സെപ്റ്റംബർ ഒന്നു മുതൽ 30 വരെയുള്ള കാലയളവിലായിരുദദന്നു കതാറ ആറാമത് ഖുർആൻ പാരായണ മത്സരത്തിലേക്ക് നാമനിർദേശങ്ങൾ നടന്നത്.

Tags:    
News Summary - Qatara Quran Recitation Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.