ദോഹ: 2022ലെ ലോകകപ്പിനായുള്ള ഖത്തറിെൻറ തയ്യാറെടുപ്പിൽ സംതൃപ്തിയുണ്ടെന്നും തയ്യാറെടുപ്പുകൾ ട്രാക്കിലാണെന്നും രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) സെക്രട്ടറി ജനറൽ ഫത്മ സമോറ പറഞ്ഞു. ഖത്തറിെൻറ തയ്യാറെടുപ്പുകൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അവർ സംതൃപ്തി രേഖപ്പെടുത്തിയത്. ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ലോകകപ്പ് നടത്തിപ്പിനായി മുന്നോട്ട് വരാൻ ഖത്തർ തയ്യാറെടുപ്പുകൾ പ്രചോദനമാകുമെന്നും അവർ അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി.
ഖത്തർ ലോകകപ്പ് അതിെൻറ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഖലീഫ രാജ്യാന്ത സ്റ്റേഡിയത്തിെൻറ നിർമ്മാണവും ഉദ്ഘാടനവും അതാണ് നമുക്ക് കാണിച്ചു തരുന്നതെന്നും അവർ പറഞ്ഞു. മേഖലയിലെ സാഹചര്യങ്ങൾ സംബന്ധിച്ച് പ്രാദേശിക സംഘാടകരുമായി ഒന്നിച്ചിരുന്ന് പ്രവർത്തിക്കുമെന്നും അഞ്ച് വർഷം ബാക്കിയിരിക്കെ യഥാസമയം ഖത്തർ ലോകകപ്പ് നടക്കുമെന്ന് ഉറപ്പുനൽകുന്നതായും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് ലോകനേതാക്കൾ കഠിന പ്രയത്നത്തിലാണെന്നും ഫുട്ബോളിന് പ്രതിസന്ധികൾ പരിഹരിക്കാൻ സാധിക്കുമെങ്കിൽ അത് കൂടുതൽ ആഹ്ലാദം നൽകുന്നതാണെന്നും അവർ പറഞ്ഞു.
രണ്ട് സ്റ്റേഡിയങ്ങൾ അടുത്ത വർഷത്തോടെ ഉദ്ഘാടനം നിർവഹിക്കപ്പെടുമെന്നും ബാക്കിയുള്ളവ 2020ഓട് കൂടി പൂർത്തിയാകുമെന്നും അതിെൻറ പ്രാധാന്യത്തെകുറിച്ചു ചോദിച്ചപ്പോൾ ഫിഫ സെക്രട്ടറ ി ജനറൽ, കഴിഞ്ഞ ലോകകപ്പിെൻറ തൊട്ടുമുമ്പുള്ള ദിവസം വരെ ചില കാര്യങ്ങൾ പൂർത്തിയാകാനുണ്ടായിരുന്നതാണെന്ന് നമുക്കറിയാവുന്നതാണെന്നും എന്നാൽ റഷ്യയിൽ അതിൽ നിന്ന് പാഠമുൾക്കൊണ്ടിട്ടുണ്ടെന്നും അഭിമുഖത്തിൽ മറുപടി നൽകി.
ലോക സംസ്കാരങ്ങളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഫുട്ബോളെന്നും ലോകത്തിെൻറ ഓരോ മുക്കുമൂലകളിലുമുള്ളവർക്ക് കളിക്കാനിടയാക്കുകയാണ് ഫിഫയുടെ ദൗത്യമെന്നും അതിൽ മിഡിലീസ്റ്റെന്നോ റഷ്യയെന്നോ വ്യത്യാസമില്ലെന്നും ഏതെങ്കിലും ഭൂഖണ്ഡങ്ങളിൽ മാത്രം ഫിഫ ശ്രദ്ധിക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും എവിടെ ഫുട്ബോളിന് താൽപര്യമുള്ള ജനതയുണ്ടോ അവിട ഫിഫ എത്തുന്നുവെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി. ഖത്തറിെൻറ ലെഗസിയുമായി ബന്ധപ്പെട്ട സമീപനം ഫിഫയെ ആശ്ചര്യപ്പെടുത്തിയെന്നും ലെഗസിയുമായി ബന്ധപ്പെട്ട് 2026ലെ ലോകകപ്പ് പ്രചോദനം നൽകുമെന്നും ഫിഫ സെക്രട്ടറി ജനറൽ പറഞ്ഞു. തൊഴിലാളികളുടെ ജീവിത–തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഖത്തറുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും തൊഴിൽ രംഗത്തെ പുരോഗതിയിലും തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിലും അഭൂത പൂർവമായ പുരോഗതിയാണ് കാണാൻ സാധിക്കുന്നതെന്നും അവർ പ്രത്യേകം എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.