ലോകകപ്പ്​ റിക്രൂട്ട്മെൻറ് ഫീസ്​: തൊഴിലാളികൾക്ക്​ 525 ലക്ഷം റിയാൽ മടക്കി നൽകും

ദോഹ: ലോകകപ്പ് പദ്ധതികളിലേർപ്പെട്ട തൊഴിലാളികളിൽ നിന്ന്​ ഇൗടാക്കിയ റിക്രൂട്ട്​മ​​െൻറ്​ ഫീസ്​ തിരിച്ചുനൽകുന്നത്​ സംബന്ധിച്ച്​ പ്രധാന കരാറുകാരുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന്​ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.
റിക്രൂട്ട്മ​​െൻറ് ഫീസ്​ ഇനത്തിൽ തൊഴിലാളികൾക്ക്​ 525 ലക്ഷം റിയാൽ (ഏകദേശം 144 ലക്ഷം ഡോളർ) തിരികെ നൽകും. തെറ്റായ മാർഗത്തിലൂടെയുള്ള റിക്രൂട്ട്മ​​െൻറ് എന്ന ആഗോള പ്രതിസന്ധിയെ പ്രതിരോധിക്കാൻ ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് സഹായകമാകുമെന്ന്​ സുപ്രീം കമ്മിറ്റി വർക്കേഴ്സ്​ വെൽഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുതുബ് പറഞ്ഞു.
നിരവധി തൊഴിലാളികളാണ് ഖത്തറിലേക്ക് എത്തുന്നതിന് മുമ്പായി നിർബന്ധിതരായി റിക്രൂട്ട്മ​​െൻറ് ഫീസ്​ ഏജൻസികൾക്ക് നൽകിയിരിക്കുന്നത്​. ഖത്തർ ചേംബറും തൊഴിൽമന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച കോൺഫറൻസി​​െൻറ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിക്രൂട്ട്മ​​െൻറ് ഫീസ്​ രാജ്യം നിയമം മൂലം നിരോധിച്ചതാണെന്നും ഒരു തൊഴിലാളി പോലും നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരാണ്​ ഇത്​ വഹിക്കേണ്ടതെന്ന്​ മഹ്മൂദ് ഖുതുബ് വിശദീകരിച്ചു. തൊഴിലാളികളെ സഹായിക്കുന്നതിനായി കോൺട്രാക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തൊഴിലാളികൾക്ക് റിക്രൂട്ട്മ​​െൻറ് ഫീസ്​ തിരിച്ച് നൽകുന്നതി​​െൻറ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് പ്രധാന കോൺട്രാക്ടർമാർ റിക്രൂട്ട്മ​​െൻറ് ഫീസ്​ തിരിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് യോജിപ്പിലെത്തിയതായും വർക്കേഴ്്്സ്​ വെൽഫെയർ ഡയറക്ടർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാർച്ചിലാണ് ലോകകപ്പ് പദ്ധതികളിലേർപ്പെട്ട തൊഴിലാളികൾക്ക് റിക്രൂട്ട്മ​​െൻറ് ഫീസ്​ തിരിച്ച് നൽകുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി തീരുമാനം വ്യക്തമാക്കിയത്.
സുപ്രീം കമ്മിറ്റിയുടെ നടപടിയെ അന്താരാഷ്​ട്ര േട്രഡ് യൂണിയൻ കോൺഫെഡറേഷൻ സ്വാഗതം ചെയ്തു.
30000ലധികം തൊഴിലാളികളാണ് ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ ജോലിയിലേർപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - QATAR world cup, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.