ദോഹ: റമദാൻ സ്പെഷൽ ഫോട്ടോഗ്രഫി മത്സരവുമായി കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ. റദമാനിലുടനീളം വൈവിധ്യമാർന്ന പരിപാടികൾക്ക് വേദിയാവുന്ന കതാറയിൽനിന്ന് പകർത്തിയ ചിത്രങ്ങളുമായി സ്വദേശികൾക്കും താമസക്കാർക്കും റമദാൻ ‘ബെസ്റ്റ് ഇമേജ്’ ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കാളികളാകാം.
വൻതുകയാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ നിർദേശങ്ങൾ കതാറ അധികൃതർ ‘എക്സ്’ പ്ലാറ്റ്ഫോം വഴി പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്തിന് 12,000 റിയാലും, രണ്ടാം സ്ഥാനത്തിന് 8,000 റിയാലും മൂന്നാം സ്ഥാനത്തിന് 6000 റിയാലുമാണ് സമ്മാനം.
പ്രഫഷനൽ കാമറ വഴി പകർത്തിയ ചിത്രങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കൂ. മൊബൈൽ ഫോൺ, മറ്റു ഡിജിറ്റൽ ഡിവൈസ് എന്നിവ വഴിയുള്ള ചിത്രങ്ങൾ പരിഗണിക്കില്ല. ഒരാൾക്ക് ആറു ചിത്രങ്ങൾ വരെ മത്സരത്തിന് സമർപ്പിക്കാം. മാർച്ച് 11 മുതൽ 24 വരെ നീളുന്ന റമദാൻ പരിപാടിക്കുള്ളിൽ പകർത്തിയതായിരിക്കണം ചിത്രങ്ങൾ.
24ന് മുമ്പ് education@katara.net എന്ന ഇ-മെയിലിലേക്ക് ചിത്രങ്ങൾ വി ട്രാൻസ്ഫറായി അയച്ച് പങ്കെടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.